സജിത്ത്|
Last Modified ചൊവ്വ, 28 നവംബര്‍ 2017 (20:10 IST)
പുസ്തകം പോലെ തുറക്കാനും അടക്കാനും പറ്റുന്ന തരത്തിലുള്ള ഫോണ്‍ നിര്‍മിക്കാന്‍ ആപ്പിള്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഫോൾഡബിൾ ഐഫോൺ നിർമിക്കാനുള്ള പേറ്റന്റിനായി യുഎസ് പേറ്റന്റ് ആൻഡ് ട്രേഡ്മാർക്ക് ഓഫീസിൽ അപേക്ഷ സമർപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
എല്‍ജിയുമായി സഹകരിച്ചാണ് പുതിയ ഫോള്‍ഡബിള്‍ ഐഫോണിന്റെ ഡിസ്പ്ലെ നിര്‍മിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യവുമായി ബന്ധപ്പെട്ട് ആപ്പിള്‍ എല്‍ജിയില്‍ ഷെയര്‍ എടുത്തിരിക്കുന്നതായും ചില ടെക് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫോണിന്റെ ലോഹഭാഗവും ഒഎൽഇഡി പാനലും
മടക്കാൻ കഴിയുന്ന വിധത്തിലായിരിക്കും ആപ്പിളിന്റെ പുതിയ ഐഫോൺ ഡിസൈൻ. 2020ലായിരിക്കും ഈ മോഡലിന്റെ നിര്‍മാണം ആരംഭിക്കുക എന്നാണ് വിവരം.
അതേസമയം, സാംസങ് ഇത്തരം ഒരു ഫോണിന്റെ നിര്‍മാണത്തിലാണെന്നും ഐഫോണ്‍ എത്തുന്നതിനു മുമ്പ്തന്നെ ആ ഫോണ്‍ വിപണിയില്‍ എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2018ലായിരിക്കും ഫോള്‍ഡബിള്‍ ഡിസ്പ്ലേയോടുകൂടിയ ഫോണ്‍ സാംസങ്ങ് വിപണിയിലെത്തിക്കുകയെന്നും സൂചനയുണ്ട്.