Sumeesh|
Last Modified ശനി, 14 ജൂലൈ 2018 (17:26 IST)
ഓൺലൈൻ വ്യാപാരരംഗത്ത് ഇന്ത്യയിലെ വലിയ സാനിധ്യമായ
ആമസോൺ ഉപഭോക്താക്കൾക്ക് വലിയ ഓഫർ നൽകുന്നു, ആമസോൺ പ്രൈം ഡേ എന്ന പേരിൽ ജൂലൈ പതിനാറുമുതൽ 36 മണിക്കൂറാണ് ഓഫർ.
ഓഫറിന്റെ ഭാഗമായി ഷവോമി, വിവോ, വൺപ്ലസ്, സാംസങ് എന്നീ കമ്പനികളുടെ സ്മാർട്ട്ഫോണുകൾ വലിയ വിലക്കുറവിലാണ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നത്. 40 ശതമാനം വരെയാണ് ഫോണുകൾക്ക് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്.
ആമസോൺ പേ ഉപഭോക്താക്കൾക്കും 10 ശതമാനം ക്യാഷ്ബാക്ക്, 3000 രൂപയുടെ എക്സ്ചേഞ്ച് ഓഫറും ആമസോൺ പ്രത്യേകമായി നൽകുന്നുണ്ട്. കൂടാതെ എച്ച് ഡി എഫ് സിയുടെ കാർഡ് ഉപഭോക്താക്കള്‍ക്ക്
10 ശതമാമാനം ക്യാഷ്ബാക് ഓഫറും നൽകുന്നുണ്ട്.