ആപ്പിളിന് ഇപ്പോൾ വില കുറവാണ്, ആപ്പിൾ ഉത്പന്നങ്ങൾക്ക് വൻ വിലക്കുറവുമായി ആമസോണിൽ ആപ്പിൾ ഫെസ്റ്റ് സെയിൽ !

സുമീഷ് ടി ഉണ്ണീൻ| Last Modified തിങ്കള്‍, 10 ഡിസം‌ബര്‍ 2018 (17:38 IST)
ആപ്പിൾ ഫോണുകൾക്ക് വലിയ വിലക്കുറവ് പ്രഖ്യാപിച്ച് ആമസോണിൽ ആപ്പിൾ ഫെസ്റ്റ്. ഐ ഫോൺ ഉൾപ്പടെയുള്ള എല്ലാ ആപ്പിൾ ഉത്പന്നങ്ങൾക്കും വലിയ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഐഫോണുകൾക്ക് 16,000 വരെയും മാക് ബുക്കുകൾക്ക് 9000 രൂപവരെയും ഓഫർ ലഭ്യമാണ്.

ഡിസംബർ എട്ടിന് ആരംഭിച്ച 15നാണ് അവസാനിക്കുക. ആപ്പിൾ വാച്ച് 3 ഐപാഡുകൾ ഹെഡ്ഫോണുകൾ എന്നിവക്കും ഓഫറുകൾ ലഭ്യമാണ്. ആപ്പിൾ നൽകുന്ന ഓഫറുകൾക്ക് പുറമെ ആമസോണിന്റെ പ്രത്യേക ഓഫറുകളും ഈ ദിവസങ്ങളിൽ ലഭ്യമാണ്.

ഐ ഫോൺ എക്സ് 64 ജി ബി വേറിയന്റ് ഓഫറിന്റെ ഭാഗമായി വെറും
74,999
രൂപക്ക് ലഭ്യമാകും ഐഫോണ്‍ 6എസ് 24,999 രൂപയ്ക്കും, ഐ ഫോണ്‍ 6, 20,999രൂപക്കുമാണ് ഓഫറിൽ വിൽക്കുന്നത്.
1,14,900 മാക്ക് ബുക്ക് എയര്‍ 2018 എഡിഷന് ഓഫര്‍ സെയില്‍ 1,05,900 രൂപ മാത്രമാണ് വില.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :