സുമീഷ് ടി ഉണ്ണീൻ|
Last Modified തിങ്കള്‍, 10 ഡിസംബര്‍ 2018 (17:14 IST)
വാട്ട്സ്ആപ്പിലൂടെ അശ്ലീല ദൃശ്യങ്ങൽ പ്രചരിക്കുന്നത് തടയാൻ കർശന നടപടി. അശ്ലീല ദൃശ്യങ്ങൽ കൈമാറ്റം ചെയ്യുന്ന ആളുകൾ അക്കൌണ്ട് തന്നെ ബ്ലോക്ക് ചെയ്യാനാണ് പുതിയ തീരുമാനം.
അശ്ലീല ദൃശ്യങ്ങൾ അയക്കുന്നവർക്ക് തങ്ങളുടെ ആപ്പിൽ ഇടമില്ലെന്നും അത്തരക്കാരുടെ അക്കുണ്ട് ബ്ലോക്ക് ചെയ്യുമെന്നും വാട്ട്സ്‌ആപ്പ് അധികൃതർ വ്യക്തമാക്കി.
വാട്ട്സ്‌ആപ്പിനുമേൽ കേന്ദ്ര സർക്കാരിന്റെ സമ്മർദ്ദം ശക്തമായതോടെയാണ് പുതിയ നടപടിയുമായി വാട്ട്സ്‌ആപ്പ് രംഗത്തെയിരിക്കുന്നത്. ഉപയോക്താക്കൾക്ക് ഏറെ സ്വകാര്യത നൽകുന്ന വാട്ട്സാപ്പിന്റെ എൻഡ് ടു എൻഡ് എങ്ക്രിപ്ഷൻ എന്ന രീതി കേന്ദ്ര സർക്കാർ ചോദ്യം ചെയ്തിരുന്നു,
അയക്കുന്ന ആൾക്കും ലഭിക്കുന്ന ആൾക്കും മാത്രം സന്ദേശങ്ങൾ ലഭ്യമാകുന്ന രീതിയാണിത്. ഇതിനിടയിൽ വാട്ട്സ്‌ആപ്പിന്റെ സെർവറുകൾ പോലും ഈ സ്ന്ദേശങ്ങൾ സ്റ്റോർ ചെയ്യുന്നില്ല. ഇത് അന്വേഷണങ്ങളിൽ വലിയ പ്രതിസന്ധികൾ സൃഷിക്കുന്നതായാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്. വാട്ട്‌സ്‌ആപ്പിലൂടെ അശ്ലീല ദൃശ്യങ്ങൾ പങ്കുവക്കുന്നത് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ തുടങ്ങിയതോടെയാണ് കടുത്ത നടപടിക്ക് വാട്ട്സ്‌ആപ്പ് ഒരുങ്ങുന്നത്.