എന്‍ട്രി ലെവല്‍ സെഗ്മെന്റില്‍ ഇനി കളി മാറും; പുതിയ ഭാവത്തില്‍ 660 സിസി ആള്‍ട്ടോയുമായി മാരുതി !

പുത്തന്‍ ഭാവത്തില്‍ 660 സിസി ആള്‍ട്ടോയുമായി മാരുതി

ALTO , AUTOMOBILE , BUSINESS , MARUTHI SUZUKKI , ആള്‍ട്ടോ , മാരുതി , മാരുതി ആള്‍ട്ടോ
സജിത്ത്| Last Modified വെള്ളി, 27 ഒക്‌ടോബര്‍ 2017 (10:24 IST)
എന്‍ട്രി ലെവല്‍ സെഗ്മെന്റില്‍ പുതിയ ആള്‍ട്ടോയെ അവതരിപ്പിക്കാന്‍ മാരുതി ഒരുങ്ങുന്നു. മാരുതി പുറത്തിറക്കുന്ന ഒരോ പുതിയ കാറുകള്‍ക്കും ഇന്ത്യന്‍ വിപണിയില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിയുന്നുണ്ടെന്ന തിരിച്ചറിവിലാണ് പുതിയ ആള്‍ട്ടോയുമായി കമ്പനി എത്തുന്നത്.

ക്രോസോവര്‍ പതിപ്പിലിറങ്ങുന്ന ഈ പുതിയ ആള്‍ട്ടോയെ 2018ലായിരിക്കും കമ്പനി അവതരിപ്പിക്കുക എന്നാണ് സൂചന. പുതിയ 660സിസി പെട്രോള്‍ എന്‍ജിനിലായിരിക്കും പുതിയ ആ‍ള്‍ട്ടോ എത്തുക എന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

50 ബിഎച്ച്പി കരുത്തും 63 എന്‍എം ടോര്‍ക്കും നല്‍കുന്ന ത്രീ-സിലിണ്ടര്‍ 658 സിസി, RO6A പെട്രോള്‍ എന്‍ജിനാണ് പുതിയ ആള്‍ട്ടോയില്‍ മാരുതി ഉള്‍ക്കൊള്ളിക്കുക. 37 കിലോമീറ്ററാണ് പുതിയ ഓള്‍ട്ടോ കാഴ്ചവെക്കുന്ന ഇന്ധനക്ഷമത. പുതിയ ആള്‍ട്ടോയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ മാരുതി പുറത്ത് വിട്ടിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :