മാർച്ച് 31 ഞായറാഴ്ച എല്ലാ ബാങ്ക് ശാഖകളും പ്രവർത്തിക്കും, ഉത്തരവിറക്കി റിസർവ് ബാങ്ക്

അഭിറാം മനോഹർ| Last Modified വ്യാഴം, 21 മാര്‍ച്ച് 2024 (14:21 IST)
മാര്‍ച്ച് 31(ഞായര്‍) എല്ലാ ബാങ്കുകളുടെയും ശാഖകള്‍ പ്രവര്‍ത്തിക്കണമെന്ന് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം. 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിവസമായതിനാല്‍ സര്‍ക്കാരിന്റെ സാമ്പത്തിക ഇടപാടുകള്‍ പൂര്‍ത്തിയകരിക്കേണ്ടതുണ്ട്. ഇത് കാരണം അന്ന് ശാഖകള്‍ പ്രവര്‍ത്തിപ്പിക്കണമെന്നാണ് റിസര്‍വ് ബാങ്ക് നിര്‍ദേശം. റിസര്‍വ് ബാങ്കിന്റെ ഏജന്‍സി ബാങ്കുകളില്‍ പെട്ട ബാങ്കുകള്‍ക്കാണ് നിര്‍ദേശം ബാധകമാവുക.

കേന്ദ്ര സര്‍ക്കാരിന്റെ അപേക്ഷ പ്രകാരമാണ് നടപടി. ബാങ്ക് പ്രവര്‍ത്തിക്കുന്ന വിവരം ഇടപാടുകാരെ അറിയിക്കണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു.ഇത്തവണ ഈസ്റ്റര്‍ അവധി ദിവസമാണ് മാര്‍ച്ച് 31.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :