മുംബൈ|
jibin|
Last Modified വ്യാഴം, 11 മെയ് 2017 (09:54 IST)
ഉപഭോക്താക്കളെ സ്വന്തമാക്കി അതിവേഗത്തില്‍ കുതിക്കുന്ന റിലയന്‍സ് ജിയോയുടെ വളര്‍ച്ചയില്‍ രാജ്യത്തെ ഏറ്റവും വലിയ മൊബൈൽ സേവനദാതാവായ ഭാരതി എയർടെല്ലിന് വന്‍ തിരിച്ചടി.
ജിയോയുടെ കടന്നുവരവോടെ എയർടെലിന്റെ അറ്റാദായവും വരുമാനവും കുറഞ്ഞുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. എയർടെലിന്റെ മൊബൈൽ ബിസിനസിന്റെ അറ്റാദായം 71.7 ശതമാനം താഴ്ന്ന് 373 കോടി രൂപയായി. വരുമാനം 12 ശതമാനം കുറഞ്ഞ് 21,395 കോടി രൂപയായി.
ജിയോയുടെ കടന്നുവരവാണ് തിരിച്ചടിയുണ്ടാക്കിയതെന്ന നിലപാടിലാണ് എയര്‍ടെല്‍. അറ്റാദായവും വരുമാനവും വര്‍ദ്ധിപ്പിക്കാനുള്ള നൂതന പദ്ധതികള്‍ ആവിഷ്കരിക്കാനാണ് കമ്പനിയുടെ പദ്ധതി.