വിദേശ വിമാനക്കമ്പനികള്‍ യാത്രാനിരക്കില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

വിമാനക്കമ്പനികള്‍ , ഖത്തര്‍ എയര്‍വെയ്‌സ് , സിംഗപ്പൂര്‍ എയര്‍ലൈന്‍സ്
മുംബൈ| jibin| Last Modified വെള്ളി, 16 ഒക്‌ടോബര്‍ 2015 (10:37 IST)
ഉത്സവ സീസണ്‍ പ്രമാണിച്ച് വിദേശ വിമാനക്കമ്പനികള്‍ യാത്രാനിരക്കില്‍ വന്‍ഇളവുകള്‍ പ്രഖ്യാപിച്ചു. സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, മലേഷ്യ എയര്‍ലൈന്‍സ് എന്നിവയാണ് യാത്രാനിരക്കില്‍ 30 ശതമാനംവരെ കിഴിവ് ഏര്‍പ്പെടുത്തിയത്.
ഒക്ടോബര്‍ 29 വരെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യം. 2016 മാര്‍ച്ച് 31 വരെയുള്ള യാത്രകള്‍ക്ക് കുറഞ്ഞനിരക്ക് ബാധകമാകും. ഖത്തര്‍ എയര്‍വെയ്‌സും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

മുംബൈയില്‍നിന്ന് സിംഗപ്പൂരിലേയ്ക്കുള്ള ഇക്കണോമി ക്ലാസ് നിരക്കില്‍ 30 ശതമാനമാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് കുറവ് വരുത്തിയത്. 21,000 രൂപയ്ക്ക് മുംബൈയില്‍നിന്ന് സിംഗപ്പൂരിലേയ്ക്ക് പറക്കാം. കോലാലംപൂര്‍, ബാങ്കോക്ക്, ജക്കാര്‍ത്ത, ബാലി തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് ബിസിനസ് ക്ലാസിലെ യാത്രക്ക് മലേഷ്യ എയര്‍ലൈന്‍സ് ഈടാക്കുന്നത് 45,000 രൂപയാണ്. ഇക്കണോമി നിരക്കാകട്ടെ 16,990 മുതലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :