948 കോടിയുടെ നഗരവികസന പദ്ധതികള്‍ക്ക് അനുമതി

തിരുവനന്തപുരം| WEBDUNIA| Last Modified ശനി, 28 ഡിസം‌ബര്‍ 2013 (16:21 IST)
PRO
കേന്ദ്രപദ്ധതിയായ യുഐഡിഎസ്‌എസ്‌എംടി മുഖേന നടപ്പാക്കാന്‍ സംസ്ഥാനത്തെ 15 നഗരസഭകള്‍ സമര്‍പ്പിച്ച 948 കോടിയുടെ നഗരവികസന പദ്ധതികള്‍ക്കു സംസ്ഥാനതല സമിതി അംഗീകാരം നല്‍കി. കേന്ദ്ര നഗരകാര്യ വകുപ്പ്‌ അംഗീകരിക്കുന്നതോടെ ഈ പദ്ധതികളുടെ നിര്‍മാണം തുടങ്ങാം.

നഗരകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയര്‍മാനായ കമ്മിറ്റി കേന്ദ്ര, സംസ്ഥാന നഗരകാര്യ വകുപ്പിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നാണു പദ്ധതികള്‍ അംഗീകരിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :