75 കഴിഞ്ഞ് പെന്‍ഷനായി ക്യൂ നില്‍ക്കേണ്ട, വീട്ടിലെത്തും!!!
കൊല്‍ക്കത്ത|
WEBDUNIA|
Last Modified ശനി, 29 മാര്‍ച്ച് 2014 (14:39 IST)
PRO
75 വയസ്സ് കഴിഞ്ഞ പെന്‍ഷന്‍കാര്‍ക്ക് തുക കൈപ്പറ്റാനായി ഇനി ബാങ്കില്‍ പോയി ക്യൂനിന്ന് ബുദ്ധിമുട്ടേണ്ട.പെന്‍ഷന്‍ തുക ബാങ്ക് തന്നെ നേരിട്ട് വീട്ടിലെത്തിക്കും.
എസ്ബിഐയാണ് പെന്‍ഷകാരെ വളരെ സഹായിക്കുന്ന പരിഷ്‌കാരത്തിന് കൊല്‍ക്കത്തയിലാണ് ഏപ്രില്‍ ഒന്നിന് തുടക്കമിടുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയുന്നു.
‘എസ്ബിഐ 75 +‘ എന്ന ഈ പദ്ധതി വിജയകരമെന്ന് കണ്ടെത്തിയാല്‍ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലൊട്ടാകെ 75 കഴിഞ്ഞ എസ്ബിഐ അക്കൗണ്ടുള്ള പെന്‍ഷന്‍കാര്‍ അഞ്ച് ലക്ഷത്തിലധികമാണത്രെ.
എസ്ബിഐ ജീവനക്കാര്‍ തന്നെയാകും പെന്‍ഷന്‍ വിതരണത്തിനെത്തുക. ഇതിനായി 50 രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കും
മക്കള്‍ സമീപത്തില്ലാത്ത പെന്‍ഷന്‍കാര്‍ വളരെയേറയാണ് . അവരെ എങ്ങനെ സഹായിക്കാം എന്ന ചിന്തയില്‍ നിന്നാണ് ഇങ്ങനെയൊരു പദ്ധതി കൊണ്ടുവന്നതെന്ന് എസ്ബിഐ ബംഗാള്‍ സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ സുനില്‍ ശ്രീവാസ്തവ പറഞ്ഞു.