4,550 എം‌എ‌എച്ച് ബാറ്ററി, 256 ജിബി സ്റ്റോറേജ് !; വിപണിയില്‍ തരംഗം സൃഷ്ടിക്കാന്‍ ജിയോണി എ വണ്‍ പ്ലസ്

ജിയോണി എ വണ്‍ പ്ലസ് സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍

Gionee A1 Plus, Gionee A1, Gionee ,  Smartphone,  Mobile , ജിയോണി, സ്മാര്‍ട്ട്ഫോണ്‍, ജിയോണി എ വണ്‍ പ്ലസ്
സജിത്ത്| Last Modified വെള്ളി, 28 ജൂലൈ 2017 (15:49 IST)
ജിയോണിയുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍ ‘ജിയോണി എ വണ്‍ പ്ലസ്’ ഇന്ത്യന്‍ വിപണിയിലെത്തി. പിന്‍‌വശത്ത് ഡ്യൂവല്‍ ക്യാമറയുമായെത്തുന്ന ഈ ഫോണിന് 26,999 രൂപയാണ് വിപണി വില. 20 എംപി സെല്‍ഫി ക്യാമറയാണ് ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആന്‍ഡ്രോയ്ഡ് നൂഗട്ടിലാണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

ആറ് ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേയുമായി എത്തുന്ന ഈ ഫോണില്‍ 1080 പിക്സല്‍ റെസലൂഷനാണ് നല്‍കിയിട്ടുള്ളത്. 4 ജിബി റാം, എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256ജിബി വരെ വര്‍ധിപ്പിക്കാവുന്ന 64 ജിബി ഇന്‍റേണല്‍ സ്റ്റോറേജ്, 4,550 എം‌എ‌എച്ച് ബാറ്ററി എന്നീ ഫീച്ചറുകളും ഈ ഫോണിലുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :