എസ്-ക്രോസ് പെട്രോൾ പതിപ്പ് ആഗസ്റ്റിൽ വിപണിയിലേയ്ക്ക്

വെബ്ദുനിയ ലേഖകൻ| Last Updated: ബുധന്‍, 22 ജൂലൈ 2020 (16:36 IST)
മാരുതി സുസൂക്കിയുടെ ക്രോസ് ഓവര്‍ മോഡലായ എസ്-ക്രോസിന്റെ പെട്രോള്‍ മോഡല്‍ ഓഗസ്റ്റ് അഞ്ചിന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിയ്ക്കും. കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിൽ എസ്-ക്രോസിന്റെ പെട്രോള്‍ പതിപ്പ് മാരുതി പ്രദർശിപ്പിച്ചിരുന്നു. വാഹനത്തിനായുള്ള ബുക്കിങ് മാരുതി സുസൂക്കി ആരംഭിച്ചതായാണ് വിവരം. സിഗ്മ, ഡെല്‍റ്റ, സീറ്റ, ആല്‍ഫ എന്നിങ്ങനെ നാല് വകഭേതങ്ങളിലാണ് എസ്‌-ക്രോസ് പെട്രോൾ വിപണിയിലെത്തുക.


എക്സ്റ്റീരിയറിലും ഇന്റീരിയറിലും നേരിയ മാറ്റങ്ങളോടെയായിരിയ്ക്കും വാഹനം വിപണീയിൽ എത്തുക. പുതിയ റിയര്‍ വ്യൂ മിറര്‍, പുതുക്കിയ ഇന്റിക്കേറ്റര്‍ ലൈറ്റ്, സ്‌പോര്‍ട്ടി അലോയി വീല്‍ എന്നിവയാണ് കാഴ്ചയിലെ പ്രധാന മാറ്റങ്ങൾ. ഇന്റീരിയറില്‍ സ്മാര്‍ട്ട്‌പ്ലേ സ്റ്റുഡിയോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഇടംപിടിയ്ക്കും.

മാരുതിയുടെ സിയാസ്, എര്‍ട്ടിഗ, എക്സ്എല്‍6, ബ്രെസ എന്നീ മോഡലുകൾക്ക് നൽകിയിരിയ്ക്കുന്ന 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എന്‍ജിനാണ് എസ്‌‌-ക്രോസിനും നൽകിയിയ്ക്കുന്നത്. 103 ബിഎച്ച്‌പി പവറും 138 എന്‍എം ടോര്‍ക്കും ഈ എഞ്ചിന് ഉദ്പാതിപ്പിയ്ക്കാനാകും. സിഗ്മ ഒഴികെയുള്ള എല്ലാ വേരിയന്റുകളിലും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനായിരിയ്ക്കും നൽകുക. വാഹനത്തിന്റെ മൈല്‍ഡ് ഹൈബ്രിഡ് പതിപ്പും വിപണിയിലെത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :