ദുല്‍ക്കര്‍ സല്‍മാന്‍ അടുത്ത മോഹന്‍ലാല്‍ ?

മോഹന്‍ലാല്‍ തന്നെയാണ് ദുല്‍ക്കര്‍ !

Mohanlal, Dulquer Salman, Sathyan Anthikkad, Mammootty, Fazil, Jomonte Suvisheshangal, മോഹന്‍ലാല്‍, ദുല്‍ക്കര്‍ സല്‍മാന്‍, മമ്മൂട്ടി, സത്യന്‍ അന്തിക്കാട്, ജോമോന്‍റെ സുവിശേഷങ്ങള്‍, ഫാസില്‍
Last Modified ശനി, 28 ജനുവരി 2017 (09:56 IST)
മമ്മൂട്ടിയുടെ മകന്‍ എന്ന രീതിയിലാണ് ‘സെക്കന്‍റ് ഷോ’ റിലീസായ സമയത്ത് ദുല്‍ക്കര്‍ സല്‍മാനെ എല്ലാവരും വിലയിരുത്തിയത്. എന്നാല്‍ ഇപ്പോള്‍ ദുല്‍ക്കര്‍ സ്വന്തമായ ഒരു ഇടം മലയാള സിനിമയില്‍ ഉണ്ടാക്കിയെടുത്തിരിക്കുന്നു. മികച്ച അഭിനേതാവും യുവ സൂപ്പര്‍താരവുമായി അദ്ദേഹം മാറിയിരിക്കുന്നു.

ഇപ്പോള്‍ മമ്മൂട്ടിയേക്കാള്‍ കൂടുതല്‍ മോഹന്‍ലാലിനോടാണ് പലരും ദുല്‍ക്കറിനെ താരതമ്യം ചെയ്യുന്നത്. മോഹന്‍ലാലിനേപ്പോലെ സ്വാഭാവിക അഭിനയമാണ് ദുല്‍ക്കറിനെന്ന് പലരും പറയുന്നു. ‘ഞാനും മമ്മുക്കയും ചേര്‍ന്നതുപോലെയാണ് ദുല്‍ക്കര്‍ എന്ന നടന്‍‍’ എന്ന് മോഹന്‍ലാല്‍ തന്നെ പറയുന്നു.

സത്യന്‍ അന്തിക്കാട് പറയുന്നത് നോക്കൂ: “ദുല്‍ക്കര്‍ സല്‍മാന്‍ എന്ന വ്യക്തി സിനിമാനടനാകാന്‍ ജനിച്ച ഒരാളാണെന്ന് ജോമോന്‍റെ സുവിശേഷങ്ങളുടെ നാലുദിവസത്തെ ഷൂട്ടിംഗിനുശേഷം ഞാന്‍ മമ്മൂട്ടിയെ വിളിച്ചുപറഞ്ഞു. ഒരു ആക്‍ടര്‍ ഉള്ളിലുള്ള ആളാണ്. തലേദിവസം തന്നെ സീന്‍ പഠിച്ചുവച്ചിരിക്കും. സെറ്റില്‍ വന്നുകഴിഞ്ഞാല്‍ ഒരിക്കല്‍ പോലും പ്രോം‌പ്റ്റ് ചെയ്യേണ്ട ആവശ്യം വരുന്നില്ല. അതുവളരെ ഭംഗിയായി, അനായാസമായി ദുല്‍ക്കര്‍ പ്രസന്‍റ് ചെയ്യും. ക്യാമറയുടെ മുമ്പില്‍ നന്നായി പെരുമാറാന്‍ സാധിക്കുക എന്നതാണ് ഒരു നടന്‍റെ ഏറ്റവും വലിയ കഴിവെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ടാണല്ലോ നമ്മള്‍ മോഹന്‍ലാലിനെ ഇപ്പോഴും ആരാധിക്കുന്നത്. അദ്ദേഹം അദ്ദേഹത്തിന്‍റേതായ ഒരു ശൈലി ഉണ്ടാക്കിയെടുത്തതിലും സിനിമയോടുള്ള കമിറ്റ്മെന്‍റിലുമാണ് എനിക്ക് അദ്ദേഹത്തോട് ബഹുമാനവും ഇഷ്ടവും തോന്നിപ്പിച്ചത്. ശുദ്ധമായ നര്‍മ്മത്തിലൂടെയാണ് മോഹന്‍ലാല്‍ ജനങ്ങളുടെ ഉള്ളിലേക്ക് കയറിയത്. അതേ സമ്പ്രദായമാണ് ജോമോന്‍റെ സുവിശേഷങ്ങളിലും ഉപയോഗിച്ചിട്ടുള്ളത്” - ദീപികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ സത്യന്‍ പറയുന്നു.

ഇപ്പോള്‍ മലയാള സിനിമയില്‍ മോഹന്‍ലാല്‍ കഴിഞ്ഞാല്‍ ആദ്യദിന കളക്ഷനിലും ഇനിഷ്യല്‍ പുള്ളിലും ദുല്‍ക്കര്‍ സല്‍മാന്‍ ചിത്രങ്ങളാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കാറുള്ളത്. അടുത്ത മോഹന്‍ലാല്‍ തന്നെയാണ് ദുല്‍ക്കര്‍ സല്‍മാന്‍ എന്നതിന്‍റെ സൂചനയായാണ് ഇതിനെ പലരും കാണുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :