വിദേശ ബാങ്കുകളില്‍ ഇന്ത്യക്കാര്‍ക്കുള്ള കള്ളപ്പണം സംബന്ധിച്ച ധവളപത്രം കേന്ദ്രധനമന്ത്രി പ്രണബ് മുഖര്‍ജി പാര്‍ലമെന്റില്‍ വച്ചു. അടുത്തയാഴ്ച ഇതുസംബന്ധിച്ച് ചര്‍ച്ച നടക്കും. സ്വിസ് ബാങ്കുകളിലെ കള്ളപ്പണം 2006-ല്‍ 23,373 കോടി ആയിരുന്നുവെങ്കില്‍ 2010-ലത് 9,295 കോടിയായി കുറഞ്ഞിട്ടുണ്ട് എന്നാണ് ധവളപത്രം പറയുന്നത്.
കള്ളപ്പണനിക്ഷേപം സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ധവളപത്രത്തിലൂടെ വെളിപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്ന് പ്രണബ് മുഖര്‍ജി പറഞ്ഞു. എന്നാല്‍ ആര്‍ക്കെല്ലാമാണ് നിക്ഷേപമുള്ളത് എന്നതുള്‍പ്പെടെയുള്ള സൂക്ഷ്മമായ വിവരങ്ങള്‍ ഒഴിവാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കള്ളപ്പണം സംബന്ധിച്ച് മുഴുവന്‍ വിവരങ്ങളും വെളിപ്പെടുത്തണമെന്ന് കുറെ നാളുകളായി പ്രതിപക്ഷ കക്ഷികള്‍ ഇക്കാര്യം ആവശ്യപ്പെട്ടുവരികയായിരുന്നു.