സ്വര്‍ണവില കുറഞ്ഞു. സ്വര്‍ണം പവന് 200 രൂപ താഴ്ന്ന് 20,960 രൂപയിലെത്തി. ഇതോടെ സ്വര്‍ണം ഗ്രാമിന് 25 രൂപയാണ് കുറഞ്ഞ് 2,620 രൂപയായി. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) സ്വര്‍ണത്തിന് 11.20 ഡോളറാണ് ഒറ്റയടിക്ക് താഴ്ന്നത്. ഇതോടെ വില 1,292.60 ഡോളറായി.
രാജ്യാന്തര വിപണിയിലെ വിലയിടിവ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുകയായിരുന്നു. പവന്‍വില കഴിഞ്ഞ രണ്ടുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 19,200 രൂപയില്‍ ജൂണ്‍ 28ന് എത്തിയിരുന്നു.