സ്വര്‍ണത്തിന് വിലയില്‍ വീണ്ടും വര്‍ദ്ധന. സ്വര്‍ണം പവന് 80 രൂപയാണ് കൂടി. ഇതോടെ സ്വര്‍ണം പവന് 21160 രൂപയായി. ഗ്രാമിന് 10 രൂപ കൂടി 2645 രൂപയാണ് സ്വര്‍ണ വില. ആഗോള വിപണിയിലെ വില വര്‍ധനയാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിക്കുന്നത്. ആഗോള വിപണിയിലെ വില ട്രോയ് ഔണ്‍സിന് 4.98 ഡോളര്‍ വര്‍ധിച്ച് 1315.56 ഡോളര്‍ നിരക്കിലെത്തി.
ശനിയാഴ്ച്ച പവന് വില 80 രൂപ ഉയര്‍ന്ന് 21,080 രൂപയിലെത്തിയിരുന്നു. കഴിഞ്ഞ ആഴ്ച്ചയുടെ തുടക്കം മുതല്‍ സ്വര്‍ണത്തിന് വില ഉയരുന്നതാണ് കണ്ടത്. ബുധനാഴ്ച്ച വില 21,520 രൂപയിലെത്തിയിരുന്നു. പിന്നീടുള്ള രണ്ടുദിവസം വിലയില്‍ 520 രൂപയുടെ ഇടിവുണ്ടായി.