സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ എടിഎമ്മില്‍ 23 ലക്ഷം രൂപയുടെ മോഷണം
താനെ|
WEBDUNIA|
PRO
മഹാരാഷ്ട്രയിലെ താനെയില്‍ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ എടിഎമ്മില്‍ മോഷണം. 23 ലക്ഷം രൂപയുടെ പണം നഷ്ടപ്പെട്ടതായി ബാങ്ക് അധികൃതര്‍.
ഭയന്തര്‍ റെയ്ല്‍വേ സ്റ്റേഷനു സമീപമുള്ള എടിഎം കൗണ്ടറിലാണു മോഷണം നടന്നത്. വ്യാഴാഴ്ച വൈകുന്നേരം ആറു മണിയോടെ ബാങ്കില്‍ നിന്നുള്ള ജീവനക്കാരാണെന്നു വ്യാജേനയെത്തിയ സംഘമാണു മോഷണം നടത്തിയത്.
ഗാര്‍ഡിനെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തിയ ശേഷം തൊട്ടടുത്ത മുറിയില്‍ പൂട്ടിയിട്ടു. തുടര്‍ന്നു മെഷീന്‍ തുറന്നു മോഷണം നടത്തുകയായിരുന്നു. പ്രതികള്‍ക്കു വേണ്ടി തെരച്ചില്‍ ആരംഭിച്ചു