ടാബ്ലെറ്റ് പിസിയും ഒടുവില്‍ സ്ത്രീപക്ഷമാകുന്നു.സ്ത്രീകള്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന പുതിയ ഒരു ടാബ്ലറ്റാണ് പുറത്തിറങ്ങുന്നത്. മിഡില്‍ ഈസ്റ്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂറോസ്റ്റാര്‍ ഗ്രൂപ്പാണ് ഇ-പാഡ് ഫെമ്മേ എന്ന പേരില്‍ ടാബ് പുറത്തിറക്കുന്നത്.
ലോകത്തിലാദ്യമായി വനിതകള്‍ക്കായി ഒരു ടാബ്ലറ്റ് പുറത്തിറക്കുന്നത്. 8 ഇഞ്ച് സ്ക്രീനുള്ള ടാബിനു പിങ്ക് നിറത്തിലുളള ബാക്ക് ഗ്രൗണ്ടാണ് ടാബ്ലറ്റ് ഡിസ്പ്ലേയ്ക്ക് നല്‍കിയിരിക്കുന്നത്.
ആന്‍ഡ്രോയിഡ് 4.0യിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. സ്ത്രീകള്‍ക്ക് ആവശ്യമുള്ള നിരവധി ഘടകങ്ങള്‍ സെര്‍ച്ച് ചെയ്യാന്‍ ഇതിലൂടെ സാധിക്കും. 27പൗണ്ടാണ് ടാബ്ലറ്റിന്റെ വില.ഇന്ത്യയില്‍ ഇതും എത്തുമെന്നാണ് ടെക് വിദഗ്ദര്‍ പറയുന്നു.