സിരിയുടെ ഉത്തരം‌മുട്ടിക്കാന്‍ ഗൂഗിള്‍ അസിസ്റ്റന്റ്!

WEBDUNIA|
PRO
PRO
സിരിയെ മറികടക്കാന്‍ ഗൂഗിള്‍ ഒരുക്കങ്ങള്‍ തുടങ്ങിയിരിക്കുന്നു. വോയിസ് കണ്ട്രോള്‍ സംവിധാനത്തെ മികവോടെ ഉപയോഗപ്പെടുത്താന്‍ ഗൂഗിള്‍ ഇതിനകംതന്നെ ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നു. ‘ഗൂഗിള്‍ അസിസ്റ്റന്റ്’ എന്ന് പേരിട്ടിരിക്കുന്ന വോയ്സ് കണ്‍‌ട്രോള്‍ സംവിധാനമാണ് ഗൂഗിള്‍ ഒരുക്കുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടെക്‌നോളജി ഉപയോഗിച്ചാണ് ഗൂഗിള്‍ അസിസ്റ്റന്റ് ഒരുക്കുന്നത്. ഗൂഗിളിന്റെ രഹസ്യ ലബോറട്ടറിയില്‍ ഇതിനായുള്ള പരീക്ഷണങ്ങള്‍ അന്തിമഘട്ടത്തിലേക്ക് അടുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ടീമാണ് പരീക്ഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഈ വര്‍ഷം അവസാനത്തോടെ ഗൂഗിള്‍ അസിസ്റ്റന്റ് പ്രവര്‍ത്തനം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

ഉപഭോക്താവ് ചോദിക്കുന്ന കാര്യങ്ങള്‍ക്ക് മറുപടി പറയുന്ന സംവിധാനമായ സിരി അടുത്തിടെ ഏറേ ശ്രദ്ധ നേടിയിരുന്നു. വോയ്‌സ് കണ്‍ട്രോള്‍ സംവിധാനം ഓണ്‍ചെയ്ത് ചോദ്യങ്ങള്‍ ചോദിച്ചാല്‍ ശബ്ദരൂപത്തിലും ടെക്സ്റ്റ് രൂപത്തിലും മറുപടി ഉടന്‍ ലഭിക്കുമെന്നതാണ് സിരിയെന്ന വോയ്‌സ് കണ്‍ട്രോള്‍ സംവിധാനം. ആപ്പിളിന്റെ ഐ ഫോണ്‍4 എസിലാണ് മികവോടെ ഈ സംവിധാനം പ്രയോജനപ്പെടുത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :