സിയാലില്‍ ആയിരം കിലോ വാട്ട് സൌരോര്‍ജ പ്ലാന്റ് വരുന്നു
നെടുമ്പാശേരി|
WEBDUNIA|
Last Modified ഞായര്‍, 8 സെപ്റ്റംബര്‍ 2013 (10:55 IST)
PRO
കൊച്ചി രാജ്യാന്തര വിമാനത്താവളകമ്പനിയില്(സിയാല്‍) സൗരോര്‍ജ്ജ വൈദ്യുതിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നു. ആദ്യഘട്ടത്തില്‍ 100കിലോ വാട്ടിന്റെ പദ്ധതിയാണ് സ്ഥാപിച്ചത്.
കാലവര്‍ഷത്തില്‍ പോലും പ്രതീക്ഷിച്ചതിലേറെ വൈദ്യുതി ഇതില്‍ നിന്നും ലഭിച്ചു. വിമാനത്താവളത്തിലെ ഏസിപ്ലാന്റിന്റെ മൂന്നിലൊന്ന് പ്രവര്‍ത്തിക്കുന്നത് സൗരോര്‍ജത്തിലാണ്. സൗരോര്‍ജം ഉപയോഗിക്കുന്നതിനാല്‍ ഇപ്പോള്‍ പ്രതിമാസം വൈദ്യുതി നിരക്കില്‍ ഏതാണ്ട് 80,000 ത്തോളം രൂപയാണ് കുറവുള്ളത്.
അടുത്തഘട്ടത്തില്‍ 10,000 കിലോവാട്ടിന്റെ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കാനാണ് ലക്ഷ്യം. പുതുതായി ആയിരം കിലോ വാട്ടിന്റെ നാനൂറ് സൗരോര്‍ജ പാനലുകളാണ് സ്ഥാപിക്കുന്നത്. ഈ മാസാവസാനത്തോടെ ഇത് പൂര്‍ത്തിയാകും.