സാംസങിന്റെ കഥ: മത്സ്യ ഉത്പന്ന കയറ്റുമതിയില്‍ നിന്നും ആന്‍ഡ്രോയിഡിലേക്ക്

കൊച്ചി| WEBDUNIA|
PRO
1938ല്‍ സൌത്ത് കൊറിയയില്‍ നിന്ന് മീന്‍ ഉത്പന്നങ്ങളും മറ്റ് ഭക്ഷണോത്പന്നങ്ങളും കയറ്റുമതി ചെയ്യുന്ന കമ്പനിയായാണ് സാംസങ് പ്രവര്‍ത്തനമാരംഭിച്ചത്. മൂന്നു നക്ഷത്രമെന്നാണ് കൊറിയന്‍ ഭാഷയില്‍ സാംസംഗിന്റെ അര്‍ഥം. 50 ജോലിക്കാരുമായി ചെറിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച സാംസങ് ആയിരത്തിതൊള്ളായിരത്തിഅമ്പതുകളില്‍ ലൈഫ് ഇന്‍ഷുറന്‍സ്, ടെക്സ്റ്റൈല്‍ മേഖലകളിലേക്ക് സാംസങ് കടന്നു.

1969ല്‍ സാംസങ് ഇലക്ട്രോണിക് വ്യവസായത്തിലേക്ക് കടന്നു. ടെലിവിഷന്‍ സെറ്റുകളാണ് ആദ്യമായി നിര്‍മ്മിക്കാന്‍ ആരംഭിച്ചത്. 1970ല്‍ സാംസങിന്റെ ബ്ലാക്ക് ആന്റ് വൈറ്റ് ടിവി പുറത്തിറങ്ങി. 70കളില്‍ത്തന്നെ പെട്രോകെമിക്കല്‍ മേഖലകളിലേക്ക് സാംസങ് സാന്നിധ്യമറിയിച്ചു. വാഷിംഗ് മൈഷീനും മൈക്രോവേവ് ഉപകരണങ്ങളുടെയും നിര്‍മ്മാണവും തുടങ്ങി.

1980കളില്‍ സാംസങ് കളര്‍ടിവി യുഗത്തിലേക്ക് കടന്നു. കൂടാതെ പേഴ്സണല്‍ കമ്പ്യൂട്ടറുകളും വിഡിയോ കാസറ്റ് റെക്കോര്‍ഡറുകളും ടേപ്പ് റെക്കോര്‍ഡറുകളുടെയും നിര്‍മ്മാണമാരംഭിച്ചു. സാംസങ് ബിപിയുമായിച്ചേര്‍ന്ന് 1989ല്‍ കൊറിയയില്‍ സാംസങ് ബിപി കെമിക്കല്‍‌സ് എന്ന സ്ഥാപനം ആരംഭിച്ചു.

1990ല്‍ മെമ്മറി കാര്‍ഡുകളുടെയും ഹാര്‍ഡ് ഡിസ്കുകളുടെയും നിര്‍മ്മാണം ആരംഭിച്ചു.1995ല്‍ സാംസങിന്റെ ആദ്യ ഫോണ്‍ പുറത്തിറങ്ങി. പക്ഷേ അത് പ്രവര്‍ത്തിച്ചില്ല. സാംസങിന്റെ അപ്പോഴത്തെ ചെയര്‍മാന്‍ അവിടെയെത്തുകയും അത് വരെ നിര്‍മ്മിച്ച ഫോണുകള്‍ നശിപ്പിച്ചുകളയുകയും ചെയ്തു.

പരാജയത്തിന്റെ കയ്പ്പു നുണഞ്ഞ 1990ല്‍ സാംസങ് കൂടുതല്‍ ഇന്റെര്‍നെറ്റ് അധിഷ്ഠിത ഫോണുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. 1998ല്‍ സാംസംങ് ലോകത്തിലെ ആദ്യത്തെ മാസ്സ് പ്രൊഡ്യൂസ്ഡ് ഡിജിറ്റല്‍ ടിവി നിര്‍മ്മിച്ചു.

2000ല്‍ സാംസങ് ഡെഫനിഷന്‍ ടെലിവിഷന്റെ നിര്‍മ്മാണം ആരംഭിച്ചു. ബ്ലൂറേ ഡിസ്ക് പ്ലേയറുകളും ഹോം തീയറ്ററുകളുടെയും നിര്‍മ്മാണമാരംഭിച്ചതോടെ ഇലക്ട്രോണിക് രംഗത്ത് സാംസങ് അവസാനവാക്കായി മാറി. സാംസംങിന്റെ അഭിമാനമായ ആന്‍ഡ്രൊയിഡ് സീരീസിന്റെ ആദ്യപതിപ്പായ ഗ്യാലക്സി എസ് മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ സാംസങ് പുറത്തിറക്കി.

2010ല്‍ സാംസംങ് 7 ഇഞ്ച് ഗ്യാലക്സി ടാബ് പുറത്തിറക്കി. സാംസങ് ഇലക്ട്രോണിക്ക്സ് 2012 മേയ് ആദ്യവാരം പുറത്തിറക്കിയ ഒരു ഫോണാണ് സാംസംഗ് ഗാലക്‌സി എസ് III. ഐഫോണ്‍ സ്റ്റാന്‍ഡേര്‍ഡ് ആഗ്രഹിക്കുന്ന ആന്‍ഡ്രോയിഡ് പ്രേമികളെ ലക്ഷ്യം വെച്ചാണ് ഗാലക്‌സി എസ്-3 പുറത്തിറക്കിയത്.

സ്മാര്‍ട് ഫോണുകളുടെ വില്‍പനയില്‍ ആപ്പിളിനെ സാംസംഗ് കടത്തിവെട്ടി. സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാം പാദത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട സ്മാര്‍ട് ഫോണുകളെന്ന റെക്കോര്‍ഡ് സാംസംഗിന്‍റെ ഗ്യാലക്സി എസ്-3 സ്വന്തമാക്കി.

ഐഫോണ്‍ 4 എസിനെ പിന്തള്ളിയാണ് സാംസങ് ഈ നേട്ടം കൈവരിച്ചത്. മൂന്നാം പാദത്തില്‍ സാംസംഗ് ഒരു കോടി എണ്‍പതു ലക്ഷം ഗ്യാലക്സി എസ്-3 സ്മാര്‍ട് ഫോണുകള്‍ വിറ്റഴിച്ചപ്പോള്‍ ആപ്പിളിന്‍റെ നേട്ടം ഒരു കോടി 62 ലക്ഷത്തിലൊതുങ്ങി. എസ്-3യുടെ വില്‍പന നടന്നത് സാംസംഗിന്‍റെ മൂന്നാം പാദ അറ്റാദായത്തിലും പ്രതിഫലിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :