വിമാന കമ്പനികള്‍ക്ക് നേരിട്ട് ഇന്ധനം ഇറക്കുമതി ചെയ്യാം
ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ബുധന്‍, 8 ഫെബ്രുവരി 2012 (11:55 IST)
വിമാന കമ്പനികള്‍ക്ക് അവര്‍ക്ക് ആവശ്യമുള്ള ഇന്ധനം നേരിട്ട് ഇറക്കുമതി ചെയ്യാന്‍ കേന്ദ്രമന്ത്രിമാരുടെ പ്രത്യേക അനുമതി. എന്നാല്‍ ഇതിന്റെ അന്തിമ അനുമതി മന്ത്രിസഭ വൈകാതെ തന്നെ നല്‍കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അജിത് സിംഗ് പറഞ്ഞു.
ഇന്ധനം നേരിട്ട് ഇറക്കുമതി ചെയ്യുന്നതിലൂടെ വര്‍ഷം കമ്പനികള്‍ക്ക് 2500 കോടി രൂപയുടെ ലാഭം ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇന്ധനം നേരിട്ട് ഇറക്കുമതി ചെയ്യാന്‍ നിലവില്‍ ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് മാത്രമേ അധികാരമുള്ളു.
എയര്‍ ഇന്ത്യയിലെ പ്രതിസന്ധികള്‍ ഒഴിവാക്കാന്‍ കടാശ്വാസ പാക്കേജിനും കേന്ദ്രമന്ത്രിമാരുടെ പ്രത്യേക സമിതി അനുമതി നല്കി. 7500 കോടി രൂപയുടെ ബോണ്ടുകളിറക്കാനും എയര്‍ ഇന്ത്യക്ക് അനുമതി നല്കി. കേന്ദ്രമന്ത്രിമാരുടെ ഈ പ്രഖ്യാപനങ്ങള്‍ വിമാനകമ്പനികളുടെ ഓഹരി വിപണിയെ അനുകൂല ചലനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.