വരള്‍ച്ച തിരിച്ചടിയായി; സര്‍വ്വകാല റെക്കോർഡിൽ ഉള്ളിവില !

ഉള്ളി വില കുതിച്ചുയരുന്നു

onion rate is growth, ഉള്ളി, ഉള്ളിവില
തിരുവനന്തപുരം| സജിത്ത്| Last Updated: വെള്ളി, 19 മെയ് 2017 (10:16 IST)
സംസ്ഥാനത്തു ഉള്ളി വില കുതിച്ചുകയറുന്നു. കഴിഞ്ഞ ദിവസം വരെ നൂറു രൂപയില്‍ താഴെ വിലയുണ്ടായിരുന്ന ഉള്ളിക്ക് നിലവില്‍ കിലോയ്ക്ക് 100 രൂപയ്ക്ക് മുകളിലാണ് വില. വരും ദിവസങ്ങളിൽ വില ഇനിയും ഉയരുമെന്നാണു കച്ചവടക്കാർ പറയുന്നത്.

തമിഴ്‌നാട്ടില്‍ ഉള്ളി ഉത്പാദനം കുറഞ്ഞതും കടുത്ത വരള്‍ച്ചയില്‍ കൃഷി വ്യാപകമായി നശിച്ചതുമാണ് പെട്ടെന്നുള്ള ഈ വില വര്‍ധനയ്ക്ക് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. ഇതിനിടെ സവാള സാധാരണ വിലയില്‍ തുടരുന്ന ആശ്വാസം നല്‍കുന്നു. കിലോയ്ക്ക് 13 മുതല്‍ 15 രൂപ മാത്രമാണ് ഇപ്പോള്‍ സവാളയ്ക്ക് പൊതുവിപണിയിലെ വില.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :