മുംബൈ|
WEBDUNIA|
Last Modified വ്യാഴം, 17 ജൂണ്‍ 2010 (14:54 IST)
PRO
ടാറ്റാ ഗ്രൂപ്പിന്‍റെ സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനമായ റേഞ്ച് റോവറിന്‍റെ പരിഷ്കരിച്ച രണ്ട് പതിപ്പുകള്‍ സെപ്റ്റംബറോടെ ബ്രിട്ടണിലെ നിരത്തിലിറങ്ങും. 4.4 ലിറ്റര്‍, 5.0 ലിറ്റര്‍ വി8 ഡീസല്‍ എഞ്ചിനാണ് റേഞ്ച് റോവര്‍ പരിഷ്കരിച്ച പതിപ്പുകളുടെ പ്രധാനപ്രത്യേകത.
4.4 ലിറ്റഡ് ഡീസല്‍ എഞ്ചിന്‍ എല്‍ആര്‍ ടിഡിവി8 മോഡല്‍ റേഞ്ച് റോവര്‍ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോടു കൂടിയാണ് നിരത്തിലിറങ്ങുന്നതെങ്കില്‍ 5 ലിറ്റര്‍ ഡീസല്‍ എല്‍ആര്‍-വി8 ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോടു കൂടിയുള്ളതാണ്.
ഇതിനുപുറമെ ഒട്ടേറെ പ്രതേകതകളുള്ള റേഞ്ച് റോവറിന്‍റെ ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കാനും കമ്പനിയ്ക്ക് പദ്ധതിയുണ്ട്. ഇതിനു പുറമെ ലാന്‍ഡ്‌റോവറിന്‍റെ 40ആം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി 700 എസ് യു വികള്‍ പ്രത്യേകം നിര്‍മിക്കുമെന്ന് ലാന്‍ഡ്‌റോവര്‍ ഡിസൈന്‍ ഡയറക്ടര്‍ ജെറി മക്‍ഗവണ്‍ പറഞ്ഞു.