ബ്ലാക്ബെറി നിര്‍മ്മാതാക്കളായ റിച്ചര്ച്ച് ഇന്‍ മോഷന്‍ കമ്പനി (റിം) പ്രതിസന്ധിയില്‍. കമ്പനി 5,000 ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചു.
കഴിഞ്ഞ പാദത്തില്‍ കമ്പനിക്ക് 5.18 കോടി ഡോളറിന്റെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തൊട്ടുമുന്‍ വര്‍ഷം കമ്പനി 69.5 ഡോളര്‍ ലാഭത്തിലായിരുന്നു. വരുമാനത്തില്‍ 43 ശതമാനം ഇടിവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. വരുമാനം 280 കോടി ഡോളറായിട്ടാണ് കുറഞ്ഞത്.
കമ്പനിയുടെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ബ്ലാക്ബെറി 10 പുറത്തിറക്കുന്നത് അടുത്ത വര്‍ഷത്തേയ്ക്ക് മാറ്റുകയും ചെയ്തു.