മുംബൈ|
WEBDUNIA|
Last Modified ബുധന്‍, 20 ജനുവരി 2010 (14:42 IST)
PRO
പ്രമുഖ സ്വകാര്യ ബാങ്കായ യെസ് ബാങ്കിന്റെ അറ്റാദായത്തില്‍ 19 ശതമാനം വര്‍ധന. ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തില്‍ 1.25 ബില്യന്‍ രൂപയാണ് ബാങ്കിന്റെ അറ്റാദായം. കഴിഞ്ഞ വര്‍ഷം ഇതേസമയം 1.05 ശതമാനമായിരുന്നു ബാങ്കിന്റെ അറ്റാദായം.
വായ്പാ വളര്‍ച്ചയിലുണ്ടായ നേട്ടത്തെ തുടര്‍ന്ന് വന്‍ ഉയര്‍ച്ചയാണ് അറ്റാദായത്തില്‍ ഉണ്ടായിരിക്കുന്നതെന്ന് യെസ് ബാങ്ക് എംഡി റാണ കപൂര്‍ പറഞ്ഞു. പലിശ വരുമാനത്തില്‍ വന്‍ കുതിപ്പാണ് ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ മൂന്നാം പാദത്തെ അപേക്ഷിച്ച് വായ്പയില്‍ 71.1 ശതമാനം വര്‍ധന രേഖപ്പെടുത്തി. പലിശ വരുമാനം 69.5 ശതമാനം വര്‍ധിച്ചു.
പലിശ ഇതര വരുമാനത്തില്‍ 32.5 ശതമാനം വര്‍ധനയുണ്ടായി. ബാങ്കിന്റെ ചെലവ് മുന്‍ വര്‍ഷത്തെ 9.6 ശതമാനത്തില്‍ നിന്ന് 6.6 ശതമാനമായി കുറഞ്ഞു. അറ്റാദായം ഉയര്‍ന്നതായുള്ള വാര്‍ത്തയെ തുടര്‍ന്ന് യെസ് ബാങ്കിന്റെ ഓഹരി മൂല്യം ഉയര്‍ന്നു.