മാരുതിയുടെ വരുമാനത്തില്‍ വര്‍ധന

ന്യൂഡല്‍‌ഹി| WEBDUNIA| Last Modified തിങ്കള്‍, 25 ഏപ്രില്‍ 2011 (15:30 IST)
PRO
PRO
രാജ്യത്തെ പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ വരുമാനത്തില്‍ വര്‍ധന. 2011 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ മാരുതിയുടെ മൊത്തം വരുമാനം 19.19 ശതമാനം വര്‍ധിച്ച് 10,212.1 കോടി രൂപയായി.

മാരുതിയുടെ ലാഭത്തിലും വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. നാലാം‌പാദത്തില്‍ 659.9 കോടി രൂപയായിട്ടാണ് ലാഭം വര്‍ധിച്ചത്.

അതേസമയം 2010-11 സാമ്പത്തികവര്‍ഷം മുഴുവനായി കണക്കിലെടുക്കുമ്പോള്‍ അറ്റാദായത്തില്‍ 8.4 ശതമാനം കുറവ് രേഖപ്പെടുത്തി. 2,288.6 കോടി രൂപയാണ് അറ്റാദായം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :