ബ്ലാക്‌ബെറി വിറ്റ് റിം മുന്നേറുന്നു

ന്യൂയോര്‍ക്ക്| WEBDUNIA| Last Modified ശനി, 26 മാര്‍ച്ച് 2011 (13:57 IST)
ബ്ലാക്‌ബെറി സ്മാര്‍ട്ട് ഫോണുകള്‍ വില്‍പ്പനയില്‍ മുന്നേറുന്നു. ബ്ലാക്‌ബെറിയുടെ വില്‍പ്പനയില്‍ നിന്ന് കനേഡിയന്‍ കമ്പനി റിസെര്‍ച്ച് ഇന്‍ മോഷനു വന്‍ വരുമാനമാണ് സ്വന്തമാക്കുന്നത്. 36 ശതമാനമാണ് വരുമാന വളര്‍ച്ച.

കഴിഞ്ഞ മൂന്നു മാസങ്ങളില്‍ കമ്പനിയുടെ മൊത്തം വരുമാനം 93.4 കോടി ഡോളറായി വര്‍ധിച്ചു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 71.0 കോടി ഡോളറായിരുന്നു.

നാലാം ക്വാര്‍ട്ടറില്‍ കമ്പനിയുടെ മൊത്തം വരുമാനം 555 കോടി ഡോളറാണ്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 408 കോടി ഡോളറായിരുന്നു. ഈ സാമ്പത്തിക വര്‍ഷം 5.23 കോടി സ്മാര്‍ട്ട് ഫോണുകളാണു കയറ്റുമതി ചെയ്തത്. ഈ സാമ്പത്തിക വര്‍ഷം അറ്റവരുമാനം 47% വര്‍ധിച്ച് 340 കോടി ഡോളറായി ഉയര്‍ന്നു.

കമ്പനിയുടെ ആദ്യ ടാബ്ലെറ്റ് ബ്ലാക്ബെറി പ്ലേബുക്ക് ഏപ്രില്‍ 19നു വിപണിയിലെത്തും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :