ബ്ലാക്ക്‌ബെറിയുടെ പുതിയ സ്‌മാര്‍ട്ട്‌ഫോണായ കര്‍വ് 9320 ഇന്ത്യയില്‍ പുറത്തിറക്കി. 15,990 രൂപയായിരിക്കും ഇന്ത്യയിലെ വില.
ഫേസ്‌ബുക്ക് പോലെയുള്ള സോഷ്യല്‍നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ടാണ് ഈ ഫോണ്‍ പുറത്തിറക്കുന്നതെന്ന് ബ്‌ളാക്ക്‌ബറി അധികൃതര്‍ അറിയിച്ചു.
അതിവേഗ ഇന്റര്‍നെറ്റ് കണക്‌ടിവിറ്റി, ബ്‌ളാക്ക്‌ബറി 7.1 ഓപ്പറേറ്റിംഗ് സിസ്‌റ്റം, ബില്‍റ്റ് ഇന്‍ എഫ് എം റേഡിയോ, മികച്ച ബാറ്ററി ലൈഫ്, വീഡിയോ റെക്കോര്‍ഡിംഗ്, ഫ്‌ളാഷ് എന്നിവയോട് കൂടിയ മികച്ച ക്യാമറ എന്നിവയാണ് ബ്‌ളാക്ക്‌ബറി കര്‍വ് 9320ന്റെ മുഖ്യ സവിശേഷതകള്‍.