ബ്രിട്ടനിലെ സമ്പന്നരില്‍ ഒന്നാമന്‍ ലക്ഷ്മി മിത്തല്‍

ലണ്ടന്‍| WEBDUNIA|
PRO
PRO
ബ്രിട്ടനിലെ പണക്കാരുടെ പട്ടികയിലെ ഒന്നാം സ്ഥാനം ഇന്ത്യന്‍ ഉരുക്ക് വ്യവസായി ലക്ഷ്മി മിത്തല്‍ നിലനിര്‍ത്തി. 12.7 ബില്യണ്‍ പൌണ്ടാണ് മിത്തലിന്റെ ആസ്തി. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 4814 പൌണ്ടിന്റെ കുറവ് ആണ് ഇത്. ആയിരം പണക്കാരുടെ പട്ടികയാണ് സണ്‍‌ഡേ ടൈംസ് പുറത്തുവിട്ടിരിക്കുന്നത്.

ബ്രിട്ടന്‍ സാമ്പത്തിക മാന്ദ്യത്തിലാണെങ്കിലും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുടെ ആകെ ആസ്തി 414 ബില്യണ്‍ പൌണ്ടാണ്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 4.7% വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

സഹോദരങ്ങളും ഇന്ത്യന്‍ വംശജരായ വ്യവസായികളുമായ ശ്രീ ഹിന്ദുജ, ഗോപിചന്ദ് ഹിന്ദുജ എന്നിവര്‍ പട്ടികയില്‍ നാലാം സ്ഥാനത്താണ്. 8.6 ബില്യണ്‍ പൌണ്ടാണ് ആസ്തി. റഷ്യന്‍ ഇരുമ്പ് വ്യവസായി അലിഷര്‍ ഉസ്മാനോവ് ആണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :