ബെക്കാമിന്റെ ഒമ്പതുമാസം പ്രായമുള്ള മകള്‍ക്ക് ജോലി!

WEBDUNIA|
PRO
PRO
ഫുട്ബോള്‍ താരം ബെക്കാമിന്റെ മകള്‍ ഹാര്‍പറിന് ഒമ്പത് മാസമാണ് പ്രായം. എന്നാല്‍ കുട്ടിയെ ബ്രാന്‍ഡ് അംബാസറാക്കാന്‍ മുന്നോട്ടുവന്നിരിക്കുകയാണ് മൈ ഫസ്‌റ്റ്‌ ഇയേഴ്‌സ്‌ ഡോട്ട്‌ കോം എന്ന കമ്പനി.കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങളുടെയും സമ്മാനങ്ങളുടെയും വിതരണക്കാരായ ഒരു കമ്പനിയാണ് മൈ ഫസ്‌റ്റ്‌ ഇയേഴ്‌സ്‌ ഡോട്ട്‌ കോം.

ബ്രാന്‍ഡ് അംബാസഡറാകണമെന്ന് ആവശ്യപ്പെട്ട് ഹാര്‍പര്‍ക്ക് കമ്പനി കത്തും അയച്ചിരിക്കുന്നു. ബെക്കാമിന്റെയും സൂപ്പര്‍ മോഡല്‍ വിക്‌ടോറിയയുടെയും മകളായ ഹാര്‍പറെയ്ക്ക് കമ്പനി അയച്ച കത്തില്‍ പറയുന്നത് ഇങ്ങനെ - ``താങ്കളുടെ അച്‌ഛനും അമ്മയും ഫാഷന്‍ മോഡലുകളാണ്‌. താങ്കള്‍ക്കും ഈ ചെറുപ്രായത്തില്‍ത്തന്നെ മോഡലിംഗ്‌ രംഗത്ത്‌ സ്വന്തമായൊരു പാത തുറക്കാമെന്നാണ്‌ ഞങ്ങള്‍ പറയുന്നത്‌. അതങ്ങനെയല്ലാതാവാന്‍ കാരണവുമില്ലല്ലോ?.

എന്നാല്‍ എത്രയായിരിക്കും ഹാര്‍പര്‍ക്ക് പ്രതിഫലമായി ലഭിക്കുകയെന്ന് വെളിപ്പെടുത്താന്‍ കമ്പനി തയ്യാറായിട്ടില്ല. ബാലവേലയാണെന്ന് പരാതി ഉയരുമോ എന്നതിനാലാണ് ഇക്കാര്യം വ്യക്തമാക്കാത്തതെന്ന് കമ്പനി പറയുന്നു. ഞങ്ങള്‍ ബാലവേലയെ പ്രോത്‌സാഹിപ്പിക്കില്ല. അതിനാല്‍ ഈ കത്തിന്റെ കോപ്പികള്‍ താങ്കളുടെ അച്‌ഛനും അമ്മയ്‌ക്കും അയയ്‌ക്കുന്നുണ്ട്‌. താങ്കളുടെ പ്രതിഫലം സംബന്ധിച്ച് അച്‌ഛനും അമ്മയുമായി കരാറിലെത്തുന്നതിന് സന്തോസമേയുള്ളൂ. - ഇങ്ങനെയാണ് പ്രതിഫലം സംബന്ധിച്ച് കമ്പനി കത്തില്‍ പറയുന്നത്. എന്തായാലും ഹാര്‍പര്‍ ബ്രാന്‍ഡ് അംബാസിഡര്‍ ആയില്ലെങ്കില്‍ പോലും കത്തിലൂടെ തന്നെ കമ്പനിക്ക് വേണ്ടത്ര പരസ്യം ലഭിച്ചിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :