ബാങ്കുകള്‍ ശാഖകള്‍ വഴി സ്വര്‍ണം വില്‍ക്കുന്നതിന് നിരോധനം
മുംബൈ|
WEBDUNIA|
PRO
PRO
ബാങ്കുകള്‍ ശാഖകള്‍ വഴി സ്വര്‍ണ നാണയങ്ങള്‍ വില്‍ക്കുന്നത് റിസര്‍വ് ബാങ്ക് നിരോധിച്ചു. ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍െറ വാര്‍ഷിക പൊതു യോഗത്തില്‍ സംസാരിക്കവെ ധനമന്ത്രി പി ചിദംബരം അറിയിച്ചതാണിത്. സ്വര്‍ണ ഇറക്കുമതി നിയന്ത്രിക്കുന്നതിന്‍െറ ഭാഗമാണ് ഈ നടപടി. വിദേശ വ്യാപാര കമ്മി വര്‍ധിക്കുന്നതിനിടെ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ സ്വര്‍ണത്തിന്‍െറ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചിരുന്നു.
ബാങ്കുകള്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിന് പുറമെയാണ് ഈ നടപടിയെന്ന് ധനമന്ത്രി പറഞ്ഞു. സ്വര്‍ണത്തിനെതിരെ വായ്പ അനുവദിക്കുന്നത് കുറയ്ക്കാനും ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ധനമന്ത്രി പറഞ്ഞു.
സ്വര്‍ണത്തിന്‍െറ അമിതമായ ഇറക്കുമതി നിലനില്‍ക്കുന്നതല്ളെന്നും ഈ നിക്ഷത്തേില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കണമെന്നും അദ്ദേഹം ബാങ്കുകളോട് നിര്‍ദേശിച്ചു.