മുംബൈ|
Joys Joy|
Last Modified ചൊവ്വ, 3 ഫെബ്രുവരി 2015 (11:16 IST)
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ പണവായ്പാനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്കുകളില്‍ മാറ്റമില്ല. എസ് എല്‍ അര് നിരക്ക് അരശതമാനം കുറച്ചു. ഇന്നു ചേര്‍ന്ന പണവായ്പാനയ അവലോകനയോഗത്തിലാണ് ആര് ബി ഐ ഈ തീരുമാനം കൈക്കൊണ്ടത്.
രാജ്യത്ത് വിലക്കയറ്റം നിയന്ത്രണവിധേയമായ സാഹചര്യത്തില്‍ പരിശനിരക്കുകള് കുറച്ചുകൊണ്ടുള്ള തീരുമാനം ചൊവ്വാഴ്ച ഉണ്ടായേക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അത് ഉണ്ടായില്ല.
റിപ്പോ നിരക്ക് 7.75% എന്ന നിലയിലും റിവേഴ്സ് റിപ്പോ നിരക്ക് 6.75 % എന്ന നിലയിലും മാറ്റമില്ലാതെര് തുടര്‍ന്നു. എന്നാല്‍ , എസ് എല്‍ ആര് നിരക്ക് കുറയ്ക്കാന്‍ ആര് ബി ഐ തീരുമാനിച്ചു.
ഇരുപതു മാസത്തെ ഇടവേളക്ക് ശേഷം ആദ്യമായി ജനുവരി 15ന് ആയിരുന്നു ആര് ബി ഐ അപ്രതീക്ഷിതമായി പലിശനിരക്ക് കുറച്ചത്. റിപ്പോ നിരക്ക് എട്ട് ശതമാനത്തില്‍ നിന്ന് 7.75 ശതമാനമായായിരുന്നു ആര് ബി ഐ പലിശനിരക്ക് കുറച്ചത്.
ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് വായ്പ നല്കുമ്പോള് ഈടാക്കുന്ന പലിശയാണ് റിപോ നിരക്ക്.