നിതാഖത്ത്: പ്രവാസികള്‍ക്കായി ഹെല്‍പ് ഡെസ്ക്

നെടുമ്പാശേരി | WEBDUNIA|
PRO
സൗദിയിലെ നിതാഖത്ത് എന്ന സ്വദേശിവത്കരണ നിയമപ്രകാരം മടങ്ങിപ്പോരുന്ന പ്രവാസി മലയാളികളുടെ സഹായത്തിനായി കേരള സര്‍ക്കാരിന്‍റെ നോര്‍ക്ക - റൂട്ട്സ് സിയാലില്‍ ഹെല്‍പ് ഡെസ്ക് ആരംഭിച്ചു.

മടങ്ങി വരുന്ന പ്രവാസികളുടെ വിവരങ്ങള്‍ ശേഖരിക്കുകയാണു ഹെല്‍പ് ഡെസ്കിന്‍റെ പദ്ധതി. പ്രവാസിയേയും കുടുംബത്തേയും തൊഴില്‍ സംബന്ധമായും ഭാവി പരിപാടികളെക്കുറിച്ചും വ്യക്തിരേഖയും ഉണ്ടാകും.

പുനരധിവാസ പദ്ധതിക്ക് കീഴിലുള്ള സര്‍ക്കാരിന്‍റെ സഹായവും തൊഴില്‍ സംബന്ധമായ വിവരങ്ങളും അറിയിക്കാനും കഴിയും. ഗവണ്‍മെന്‍റ് ജോയിന്‍റ് സെക്രട്ടറി വി.ആര്‍. രാധാകൃഷ്ണാണു ഹെല്‍പ് ഡെസ്കിന്‍റെ ഉത്തരവാദിത്വം. ഫോണ്‍: 0484 - 2371810, 2371830.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :