നാനോ തായ്‌വാനിലേക്ക് കടക്കുന്നു

തായ്‌പേയ്| WEBDUNIA| Last Modified വെള്ളി, 4 ജൂണ്‍ 2010 (16:34 IST)
PRO
വാഹന വിപണിയില്‍ ഇന്ത്യയുടെ അഭിമാനക്കുഞ്ഞനായ നാനോ താ‍യ്‌വാനിലേക്ക് കടക്കുന്നു. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിച്ചുവരികയാണെന്നും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇക്കാര്യത്തില്‍ ടാ‍റ്റയ്ക്ക് ധാരണയിലെത്താനാകുമെന്നുമാണ് സൂചന.

തായ്‌വാനിലെ ടെക്കോ ഗ്രൂപ്പ് ആണ് നാനോ തായ്‌വാനിലെത്തിക്കാന്‍ ശ്രമം നടത്തുന്നത്. കഴിഞ്ഞ ജനുവരിയില്‍ ടെക്കോ ചെയര്‍മാന്‍ തിയോഡോര്‍ ഹുവാങ് ഇതിനായി ഡല്‍ഹി സന്ദര്‍ശിച്ചിരുന്നു. നാനോയില്‍ ടെസ്റ്റ് ഡ്രൈവ് നടത്തിയ അദ്ദേഹം വാഹനത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തിയത്.

തായ്‌വാനില്‍ നാനോയുടെ വില്‍‌പനയ്ക്കുള്ള ഏജന്‍റുമാരായിട്ടായിരിക്കും ടെക്കോ പ്രവര്‍ത്തിക്കുക. പരിസ്ഥിതിസൌഹൃദ നിലവാരം മികച്ച രീതിയില്‍ കാത്തുസൂക്ഷിക്കുന്ന തായ്‌വാനില്‍ വാഹനം അവതരിപ്പിക്കുമ്പോള്‍ ഇതിനനുസരിച്ച് നാനോ നവീകരിക്കേണ്ടിവരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതുകൂടി പരിഗണിച്ചായിരിക്കും ടാറ്റ അന്തിമ തീരുമാനത്തിലെത്തുക എന്നാണ് വിവരം.

തായ്‌വാനിലെ സുരക്ഷാ നിര്‍ദ്ദേശങ്ങളെക്കുറിച്ച് ടെക്കോ ടാറ്റയെ ബോധിപ്പിച്ചിട്ടുണ്ട്. കാറുകള്‍ കൈമാറിയ ശേഷം തായ്‌വാനിലെത്തിച്ച് നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്‍റെ സാധ്യതയെക്കുറിച്ചും ടാറ്റ ആലോചിക്കുന്നതായാണ് വിവരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :