മുംബൈ|
WEBDUNIA|
Last Modified ഞായര്‍, 20 സെപ്‌റ്റംബര്‍ 2009 (15:18 IST)
രാജ്യത്തെ പത്ത് പ്രമുഖ കമ്പനികളുടെ വിപണി മൂലധനത്തില്‍ കഴിഞ്ഞ വാരം 23,000 കോടി രൂപയുടെ വര്‍ദ്ധനയുണ്ടായി. എട്ട് കമ്പനികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ഓയില്‍ ആന്‍റ് നാച്ചുറല്‍ റിസോഴ്സസ് ലിമിറ്റഡിനും ടെലികോം സംരംഭമായ ഭാരതി എയര്‍ടെല്ലിനും നഷ്ടം നേരിട്ടു.
പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 6,169.57 കോടി രൂപയുടെ അധിക നേട്ടമുണ്ടാക്കി. വാണിജ്യ സംരംഭമായ എംഎംടിസി 4,965.25 കോടി രൂപയുടെയും എന്‍ടിപിസി 3,339.42 കോടി രൂപയുടെയും നേട്ടമുണ്ടാക്കി.
രാജ്യത്തെ ഏറ്റവും വലിയ ഇരുമ്പ് ഐര് ഉല്‍പാദകരായ എന്‍എംഡിസിയുടെ വിപണി മൂലധനം 693.83 കോടി രൂപ ഉയര്‍ന്നു. ഐടി സംരംഭമായ ഇന്‍ഫോസിസ് ടെക്നോളജീസ് 232.09 കോടി രൂപയും ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 5,742.49 കോടി രൂപയും വിപണി മൂലധനത്തില്‍ ഉയര്‍ച്ച കൈവരിച്ചു.
2,201.85 കോടി രൂപയുടെ അധിക നേട്ടം കൈവരിച്ച ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്‍റെ സ്ഥാനം പട്ടികയില്‍ പത്തില്‍ നിന്ന് ഒമ്പതായി ഉയര്‍ന്നു. 530 കോടി രൂപയുടെ നേട്ടമുണ്ടാക്കാനായെങ്കിലും ഭെല്ലിന്‍റെ സ്ഥാനം പത്തിലേക്ക് താഴ്ന്നു.
ആര്‍ഐഎല്‍ ( 3,43,127.27 കോടി രൂപ), ഒഎന്‍ജിസി(2,46,119.77 കോടി രൂപ), എംഎംടിസി(1,74,705.25 കോടി രൂപ), എന്‍ടിപിസി (1,72,453.8 കോടി രൂപ), ഭാരതി എയര്‍ടെല്‍ (1,57,967.53 കോടി രൂപ), എന്‍എംഡിസി (1,43,561.79 കോടി രൂപ), ഇന്‍ഫോസിസ്(1,30,087.49 കോടി രൂപ), എസ്ബിഐ(1,27,563.26 കോടി രൂപ), ടിസിഎസ്(111736.55 കോടി രൂപ), ഭെല്‍(1,11,015.79 കോടി രൂപ) എന്നിങ്ങനെയാണ് പത്ത് കമ്പനികളുടെ വിപണി മൂലധനം.
ടോപ് ടെന്‍ കമ്പനികള്‍ക്ക് പുറമെ സ്വകാര്യ ബാങ്കുകളായ ഐസിഐസിഐ ബാങ്കും എച്ച് ഡി എഫ് സി ബാങ്കും തങ്ങളുടെ വിപണി മൂലധനത്തില്‍ 1,689.07 കോടി രൂപയുടെ നേട്ടമുണ്ടാക്കി. കഴിഞ്ഞ വാരം അവസാനത്തില്‍ ഇരു സ്ഥാപനങ്ങളുടെയും വിപണി മൂലധനം യഥാക്രമം 93,783.37 കോടി രൂപയും 64,610.96 കോടി രൂപയുമാണ്.