ടുജി സ്പെക്ട്രം: പുനര്‍ലേലം ഓഗസ്റ്റ്‌ 31 വരെ

ന്യൂഡല്‍ഹി| WEBDUNIA|
PTI
ടുജി സ്പെക്ട്രം പുനര്‍ലേലം നടത്താനുള്ള സമയപരിധി ഓഗസ്റ്റ്‌ 31 വരെയാക്കി. സുപ്രീംകോടതിയാണ് സമയപരിധി നീട്ടിനല്‍കിയത്. നേരത്തെ നിശ്ചയിച്ചിരുന്ന സമയപരിധി ജൂണ്‍ രണ്ടാണ്.

ടെലികോം മന്ത്രിയായിരുന്ന കാലത്ത്‌ വിതരണം ചെയ്ത 122 സ്പെക്ട്രം ലൈസന്‍സുകള്‍ ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടിന് സുപ്രീംകോടതി റദ്ദാക്കിയിരുന്നു.

ജസ്റ്റിസ് ജി എസ് സിംഗ്‌വിയും ജസ്റ്റിസ് കെ എസ് രാധാകൃഷ്ണനും അംഗങ്ങളായ ബഞ്ചാണ് പുനര്‍ലേലം നടത്താനുള്ള സമയപരിധി നീട്ടിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :