ടിവിഎസിന്റെ ലാഭം 58.80 കോടി

മുംബൈ| WEBDUNIA|
ഇരുചക്രവാഹനിര്‍മ്മാതാക്കളായ ടി വി എസ് മോട്ടോറിന്റെ അറ്റാദായത്തില്‍ വര്‍ധന. ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍ അറ്റാദായത്തില്‍ 45.65 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

കമ്പനിയുടെ അറ്റാദായം 58.80 കോടി രൂപയായിട്ടാണ് വര്‍ധിച്ചത്. മുന്‍ വര്‍ഷം ഇതേകാലയളവില്‍ ഇത് 40.37 കോടി രൂപയായിരുന്നു.

കമ്പനിയുടെ മൊത്തം വരുമാനത്തില്‍ 25.35 ശതമാനം വര്‍ധനയുണ്ടായി. വരുമാനം 1,746.03 കോടി രൂപയായിട്ടാണ് വര്‍ധിച്ചത്. മുന്‍‌വര്‍ഷം ഇത് 1,392.96 കോടി രൂപയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :