മുംബൈ|
WEBDUNIA|
Last Modified ബുധന്‍, 29 ജൂലൈ 2009 (17:42 IST)
പ്രമുഖ സ്റ്റീല്‍ നിര്‍മ്മാതാക്കളായ ടാറ്റ സ്റ്റീല്‍ നടപ്പ് വര്‍ഷത്തിന്‍റെ ഒന്നാം പാദ പ്രവര്‍ത്തന ഫലങ്ങള്‍ പുറത്തുവിട്ടു. ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍ 47 ശതമാനത്തിന്‍റെ ഇടിവാണ് കമ്പനി അറ്റാദായത്തില്‍ നേരിട്ടത്.
ഏപ്രില്‍ - ജൂണ്‍ കാലയളവില്‍ 789.83 കോടി രൂപയാണ് ടാറ്റ സ്റ്റീലിന്‍റെ അറ്റാദായം. മുന്‍ വര്‍ഷം ഈ കാലയളവില്‍ അറ്റാദായം 1,488.40 കോടി രൂപയായിരുന്നു. മൊത്ത വരുമാനത്തില്‍ 8.73 ശതമാത്തിന്‍റെ കുറവുണ്ടായി. 6,152.92 കോടി രൂപയില്‍ നിന്ന് 5,615.55 കോടി രൂപയായാണ് വരുമാനം ഇടിഞ്ഞത്.
അതേസമയം സ്റ്റീല്‍ ഉല്‍പാദനം ആദ്യപാദത്തില്‍ 30.51 ശതമാനം ഉയര്‍ന്നു. 1.18 മില്യണ്‍ ടണ്ണില്‍ നിന്ന് 1.54 മില്യണ്‍ ടണ്‍ ആയാണ് ഉല്‍പാദനം ഉയര്‍ന്നത്. വില്‍പന 1.16 മില്യണ്‍ ടണ്ണില്‍ നിന്ന് 1.42 മില്യണ്‍ ടണ്ണായി ഉയര്‍ന്നു.
കയറ്റുമതിയില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ വര്‍ഷത്തെ ഒന്നാം പാദത്തിലെ 868.13 കോറ്റി രൂപയില്‍ നിന്ന് ഈ വര്‍ഷം ആദ്യ പാദത്തില്‍ 334.95 കോടി രൂപയായി ഇടിഞ്ഞു.