ഗോതമ്പ് സംഭരണം 11% വര്‍ധിച്ചു

ന്യൂഡല്‍ഹി| WEBDUNIA| Last Modified തിങ്കള്‍, 19 ഏപ്രില്‍ 2010 (16:00 IST)
രാജ്യത്തെ ഗോതമ്പ് സംഭരണം 11 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. 2010-11 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ മാസത്തിലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 130.85 ലക്ഷം ടണ്‍ ഗോതമ്പ് സംഭരിക്കാനായതായി കേന്ദ്രം അറിയിച്ചു.

രാജ്യത്തെ ധാന്യങ്ങള്‍ ശേഖരിച്ച് വിതരണം ചെയ്യുന്ന ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം 2009-10 വര്‍ഷത്തില്‍ 118.09 ലക്ഷം ടണ്‍ ഗോതമ്പ് ശേഖരിച്ചിട്ടുണ്ട്. നിലവിലെ സീസണിലെ ഗോതമ്പ് സംഭരണം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ നീളും. മുന്‍ സീസണിലെ റെക്കോര്‍ഡ് സംഭരണം 253.85 ലക്ഷം ടണ്ണില്‍ നിന്ന് 2010-11 സീസണ്‍ അവസാനത്തില്‍ 262 ലക്ഷം ടണ്ണിലെത്തുമെന്നാണ് കരുതുന്നത്.

സര്‍ക്കാര്‍ റിപ്പോര്‍ട്ട് പ്രകാരം പഞ്ചാബില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഗോതമ്പ് സംഭരിക്കുന്നത്. പഞ്ചാബില്‍ നിന്ന് മാത്രമായി 61.61 ലക്ഷം ടണ്‍ ഗോതമ്പാ‍ണ് കഴിഞ്ഞ സീസണില്‍ സംഭരിച്ചത്. മുന്‍ വര്‍ഷത്തെ കണക്കുകള്‍ നോക്കുമ്പോള്‍ അഞ്ചു ശതമാനത്തിന്റെ വര്‍ധനയാണിത് കാണിക്കുന്നത്.

ഹരിയാണയിലെ ഗോതമ്പ് സംഭരണം ആറു ശതമാനം ഉയര്‍ന്ന് 48.30 ലക്ഷം ടണ്ണിലെത്തി. മധ്യപ്രദേശിലെ ഗോതമ്പ് ഉത്പാദനം ഇരട്ടിക്കണ്ട് വര്‍ധിച്ച് 17.92 ലക്ഷം ടണ്ണിലെത്തി. അതേസമയം, രാജസ്ഥാനിലെ ഗോതമ്പ് ഉത്പാദനത്തില്‍ ഇടിവാണ്. രാജസ്ഥാനില്‍ 58 ശതമാനം ഇടിവാണ് നേരിട്ടത്..


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :