ആഗോള ക്രൂഡോയില്‍ വിപണിയില്‍ ക്രൂഡോയില്‍ വില വീപ്പയ്ക്ക് 115 ഡോളറായി ഉയര്‍ന്നു. ഇത് ഒരു സര്‍വ്വകാല റിക്കോഡാണ്.
ബുധനാഴ്ച വൈകിട്ട് വിപണി ക്ലോസിംഗ് സമയത്ത് ക്രൂഡോയില്‍ വില 114.93 ഡോളറായി നിജപ്പെടുത്തി. ഇടവേളയില്‍ ഇത് 115.07 ഡോളറായി വര്‍ദ്ധിച്ചിരുന്നു.
ഡോളറിന്റെ വിനിമയ നിരക്കിലുണ്ടായ ഇടിവാണ് പ്രധാനമായും എണ്ണ വില ഉയരാന്‍ പ്രധാനകാരണം എന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ കരുതുന്നു.
വിപണിയിലേക്കുള്ള എണ്ണ വിതരണത്തില്‍ ഉണ്ടായ നേരിയ തടസങ്ങളും വില ഇനിയും വര്‍ദ്ധിച്ചേക്കുമെന്നുള്ള ഊഹാപോഹത്തില്‍ എണ്ണ വാങ്ങല്‍ വര്‍ദ്ധിച്ചതും എണ്ണ വില വീണ്ടും ഉയരാനിടയാക്കിയിട്ടുണ്ട്.
എന്നാല്‍ എണ്ണ ഉല്‍പ്പാദനം ഇപ്പോള്‍ മതിയായ അളവിലുണ്ടെന്നാണ് എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക് പറയുന്നത്.എണ്ണ ഉല്‍പ്പാദനം കൂട്ടാന്‍ തത്കാലം ഉദ്ദേശമൊന്നും ഇല്ലെന്നും ഒപെക് വെളിപ്പെടുത്തിയിട്ടുണ്ട്.
അമേരിക്കയിലെ എണ്ണ ശേഖരത്തിന്റെ നില അടുത്തിടെ കുറഞ്ഞതിനാല്‍ കരുതല്‍ ശേഖരമാക്കാനായി അമേരിക്ക കൂടുതല്‍ ക്രൂഡോയില്‍ വാങ്ങിക്കൂട്ടിയതും എണ്ണ വില വര്‍ദ്ധിക്കാന്‍ ഇടയാക്കിയിരുന്നു.