കൊക്കോകോളയുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്ക് ബ്രിട്ടനില്‍ വിലക്ക്

ന്യൂയോര്‍ക്ക്| WEBDUNIA|
PTI
PTI
കൊക്കോകോളയുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്ക് ബ്രിട്ടനില്‍ വിലക്കേര്‍പ്പെടുത്തി. കോളയിലുള്ള കലോറികള്‍ എളുപ്പത്തില്‍ എരിച്ചുകളയാമെന്ന തരത്തിലുള്ള അവതരിപ്പിക്കുന്ന പരസ്യമാണ് നിരോധിച്ചത്. പോലുള്ള മധുരപാനീയങ്ങള്‍ പൊണ്ണത്തടിക്ക് വഴി വെയ്ക്കുമെന്ന് ആരോപണങ്ങള്‍ കോളയുടെ വില്‍പ്പനയെ ബാധിക്കുന്നുണ്ട്.

ഈ ആരോപണങ്ങള്‍ മറികടക്കാന്‍ 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യത്തില്‍ കോള കുടിക്കുന്നവര്‍ ആരോഗ്യം കാത്ത് സൂക്ഷിക്കാനുള്ള പ്രവൃത്തികള്‍ ചെയ്യുന്നതായി കാണിക്കുന്നുണ്ട്. വളര്‍ത്ത് പട്ടിയെയും കൊണ്ട് നടക്കുക, ഡാന്‍സ് ചെയ്യുക, ചിരിക്കുക എന്നിങ്ങനെയുള്ള പ്രവൃത്തികള്‍ക്ക് ഒരു കോക്കിലെ 139 കലോറികള്‍ എരിച്ചു കളയാമെന്നാണ് പരസ്യത്തില്‍ സൂചിപ്പിക്കുന്നത്.

പരസ്യത്തില്‍ കാണിക്കുന്ന പ്രവൃത്തികള്‍ ചെയ്താല്‍ മാത്രം കോളയിലെ കലോറി എരിച്ചു കളയാമെന്ന് ചിലയാളുകള്‍ തെറ്റിദ്ധരിച്ചു. അവര്‍ പരസ്യത്തിനെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ യുകെയിലെ പരസ്യങ്ങള്‍ നിയന്ത്രിക്കുന്ന അഡ്വെര്‍റ്റൈസിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിട്ടി കോള പരസ്യം നിരീക്ഷിച്ചു.

നിരീക്ഷണത്തില്‍ 139 കലോറികള്‍ എരിച്ച് കളയാന്‍ വേണ്ട എല്ലാ പ്രവൃത്തികളെയും പറ്റി പരസ്യത്തില്‍ പറയുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരസ്യം നിരോധിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :