ഒരു പാവം കോടീശ്വരനായ യാചകന്‍

ലണ്ടന്‍| WEBDUNIA|
WD
WD
ഒരു ഭിക്ഷാടകന്റെ സമ്പാദ്യം 50,000 പൌണ്ട്, താമസിക്കുന്ന ഫ്ലാറ്റിന്റെ വിലയോ മൂന്നര ലക്ഷം പൌണ്ട്. കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ സാധിക്കുന്നില്ലേ? എന്നാല്‍ വിശ്വസിച്ചേ പറ്റു, ലണ്ടനിലെ നാറ്റ് വെസ്‌റ്റ് ബങ്കിനു മുന്‍പില്‍ ഭിക്ഷയാചിക്കുന്ന 37കാരന്‍ സൈമണ്‍ റൈറ്റര്‍ എന്ന യാചകന്റെ സമ്പാദ്യമാണ് ഇതെല്ലാം.

ബാങ്കിനു മുന്‍പില്‍ തന്റെ വളര്‍ത്തുനായക്കൊപ്പം സ്ലീപിംഗ് ബാഗിലാണ് സൈമണ്‍ കഴിഞ്ഞിരുന്നത്. വീടും നാടുമില്ലാത്തവന്റെ യാചന കേട്ട് നൂറുകണക്കിന് ജനങ്ങളാണ് ഇയാള്‍ക്ക് സഹായം നല്‍കിയിരുന്നത്. എന്നാല്‍ സൈമണിന്റെ ഈ സമ്പാദ്യ വിവരം പുറത്തറിഞ്ഞ് സാഹായം നല്‍കിയ ബ്രിട്ടീഷുകാര്‍ ഞെട്ടിത്തരിച്ചുപോയി. ഇത്രയും വലിയ ഒരു കള്ളനാണ് തങ്ങള്‍ ഇത്രയും കാലം പണം നല്‍കിയതെന്നോര്‍ത്ത് ഇളിഭ്യരായിരിക്കുകയാണ് ഒരു കൂട്ടം ബ്രിട്ടീഷ് ജനത.

ദിവസവും 200 മുതല്‍ 300 പൌണ്ട് വരെ ഇയാള്‍ സമ്പാദിച്ചിരുന്നു. വൈകുന്നേരം ഭിക്ഷാടനത്തിനു ശേഷം അടുത്തുള്ള അമ്യൂസ്മെന്റ് പാര്‍ക്കിലോ വാതുവെപ്പ് കേന്ദ്രത്തിലോ പോയി ചില്ലറ മാറുന്നതായിരുന്നു ഇയാളുടെ സ്ഥിരം രീതി. എന്നാല്‍ ഇയാളുടെ ജീവിത രീതിയില്‍ സംശയം തോന്നിയ ഒരു ബ്രട്ടീഷുകാരനാണ് ഇക്കാര്യം കോടതിയില്‍ എത്തിച്ചത്. തുടര്‍ന്ന് കോടതി നടത്തിയ അന്വേഷണത്തില്‍ സൈമണിന്റെ വഞ്ചന കണ്ടെത്തുകയായിരുന്നു.

എന്തായാലും കോടതി ഇയാള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് ഭിക്ഷയാചിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. രണ്ട് വര്‍ഷത്തിനുള്ളില്‍ സൈമണ്‍ ഭിക്ഷയാചിക്കുന്നത് കണ്ടാല്‍ വഞ്ചനാകുറ്റം ചുമത്തി ജയിലിലടക്കുമെന്ന് കോടതി പറഞ്ഞു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

'എമ്പുരാന്‍' ക്രിസ്ത്യന്‍ വിശ്വാസത്തിനു എതിരാണ്: ബിജെപി

'എമ്പുരാന്‍' ക്രിസ്ത്യന്‍ വിശ്വാസത്തിനു എതിരാണ്: ബിജെപി എംപി
ക്രൈസ്തവ വിശ്വാസങ്ങളെ എമ്പുരാനില്‍ അവഹേളിക്കുന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു

പാലക്കാട് ഫ്രിഡ്ജില്‍ നിന്ന് തീപിടിച്ച് വീട് കത്തി നശിച്ചു

പാലക്കാട് ഫ്രിഡ്ജില്‍ നിന്ന് തീപിടിച്ച് വീട് കത്തി നശിച്ചു
പാലക്കാട് ഫ്രിഡ്ജില്‍ നിന്ന് തീപിടിച്ച് വീട് കത്തി നശിച്ചു. പട്ടാമ്പി സ്വദേശി ...

ഇന്നുമുതല്‍ വേനല്‍ മഴ ശക്തമാകും; ഇന്ന് മൂന്ന് ജില്ലകളില്‍ ...

ഇന്നുമുതല്‍ വേനല്‍ മഴ ശക്തമാകും; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നുമുതല്‍ വേനല്‍ മഴ ശക്തമാകും. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ...

ജിമ്മുകളിലെ അനധികൃത സ്റ്റിറോയ്ഡുകൾക്കെതിരെ കർശന നടപടി: ...

ജിമ്മുകളിലെ അനധികൃത സ്റ്റിറോയ്ഡുകൾക്കെതിരെ  കർശന നടപടി: ഓൺലൈൻ വിൽപ്പന തടയാൻ കേന്ദ്ര ആരോഗ്യമന്ത്രി നഡ്ഡയോട് അഭ്യർഥിച്ച് മന്ത്രി വീണാ ജോർജ്
ഇത്തരം മരുന്നുകളുടെ ദുരുപയോഗം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാം എന്നതിനാല്‍ ...

India- Pakistan Ceasefire Breach: പാകിസ്താൻ സൈന്യം ...

India- Pakistan Ceasefire Breach: പാകിസ്താൻ സൈന്യം വെടിനിർത്തൽ ലംഘിച്ച് ഇന്ത്യൻ പ്രദേശത്തേക്ക് കടന്നതായി റിപ്പോർട്ട് : സ്ഥിരീകരിച്ച് സൈന്യം
2021-ലെ ഡയറക്ടര്‍ ജനറല്‍സ് മിലിട്ടറി ഓപ്പറേഷന്‍സ് (DGsMO) ഉടമ്പടി പാലിക്കാനുള്ള ...