തിരുവനന്തപുരം|
Last Modified വെള്ളി, 8 ജൂലൈ 2016 (13:14 IST)
ജനം സാധനങ്ങള്‍ വാങ്ങുമ്പോള്‍ ബില്‍ ചോദിച്ചു വാങ്ങണമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് ബജറ്റില്‍ നിര്‍ദ്ദേശിച്ചു. സംസ്ഥാനത്തിന്റെ റവന്യൂ വരവ് കൂട്ടണമെന്ന സാഹചര്യം മുന്‍നിര്‍ത്തിയാണ് ഈ നിര്‍ദ്ദേശം. സ്ത്രീകള്‍ക്കായി പ്രത്യേക വകുപ്പ് ആരംഭിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. എല്ലാ രംഗത്തും സ്ത്രീ പരിഗണന ഉറപ്പാക്കുമെന്നും ബജറ്റില്‍ പറയുന്നു.
കുടുംബശ്രീയുടെ പങ്കാളിത്തത്തില്‍ ബസ് സ്റ്റാന്‍ഡ്, ടൂറിസ്റ്റ് സെന്ററുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കായി ഫ്രഷ്അപ് സെന്ററുകള്‍ ആരംഭിക്കും. സ്കൂളുകളില്‍ ഗേള്‍സ് ഫ്രണ്ട്‌ലി ശുചിമുറികള്‍ ഉറപ്പാക്കും. നിര്‍ഭയ ഷോര്‍ട്ട് സ്റ്റേ ഹോമുകള്‍ക്ക് 12.5 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുമുണ്ട്.
കയര്‍ മേഖലയുടെ പുനരുദ്ധാരണത്തിനായി പുതിയ പദ്ധതി നടപ്പാക്കും. രണ്ടാം കയര്‍ പുനഃസംഘടനാ പദ്ധതിയും നടപ്പാക്കാന്‍ ബജറ്റില്‍ നിര്‍ദ്ദേശിക്കുന്നു. ചെറുകിട ഉല്‍പാദകരുടെ ഉല്‍പന്നങ്ങള്‍ പൂര്‍ണമായും ഏറ്റെടുക്കും. കയര്‍ മേഖലയില്‍ സാങ്കേതിക നവീകരണം ഉറപ്പാക്കുമെന്നും ഇതിനൊപ്പം തന്നെ കൈവേല ചെയ്തു ജീവിക്കുന്നവരെ സംരക്ഷിക്കുകയും ചെയ്യുമെന്നും ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കി.