കേരള ബജറ്റ് 2016: സിനിമ ടിക്കറ്റിനും തെര്‍മോകോള്‍ പ്ലേറ്റുകൾക്കും വിലകുറയും

സംസ്ഥാനത്ത് സിനിമ ടിക്കറ്റ്, തെർമോകോൾ പ്ലേറ്റുകൾ എന്നിവയ്ക്ക് വില കുറയും. ഇവയുടെ നികുതി കുറച്ചതിന്റെ അടിസ്ഥാനത്തിലാണിത്. സ്‌ക്രാപ് ബാറ്ററികള്‍ക്ക് വില കുറയും. സംസ്ഥാനത്തിന്റെ റവന്യൂ വരവ് കൂട്ടണമെന്ന സാഹചര്യം മുൻനിർത്തി ജനം സാധനങ്ങൾ വാങ്ങുമ്പോൾ ബിൽ ചോ

തിരുവനന്തപുരം| aparna shaji| Last Modified വെള്ളി, 8 ജൂലൈ 2016 (12:07 IST)
സംസ്ഥാനത്ത് സിനിമ ടിക്കറ്റ്, തെർമോകോൾ പ്ലേറ്റുകൾ എന്നിവയ്ക്ക് വില കുറയും. ഇവയുടെ നികുതി കുറച്ചതിന്റെ അടിസ്ഥാനത്തിലാണിത്. സ്‌ക്രാപ് ബാറ്ററികള്‍ക്ക് വില കുറയും. സംസ്ഥാനത്തിന്റെ റവന്യൂ വരവ് കൂട്ടണമെന്ന സാഹചര്യം മുൻനിർത്തി ജനം സാധനങ്ങൾ വാങ്ങുമ്പോൾ ബിൽ ചോദിച്ചു വാങ്ങണമെന്ന് ധനമന്ത്രിയുടെ അഭ്യർഥന.

അതേസമയം, തുണിത്തരങ്ങള്‍, ഡിസ്‌പോസിബിള്‍ പ്ലേറ്റുകള്‍, ഗ്ലാസുകള്‍, പാക്കറ്റിലുള്ള ഗോതമ്പ് ഉല്പന്നങ്ങള്‍ തുടങ്ങിയവയ്ക്ക് വില കൂടും. സ്വർണവ്യാപാരികൾ കോംപൗണ്ടിങ് നികുതി അംഗീകരിക്കണമെന്ന് ധനമന്ത്രി. കവി ഒഎൻവി കുറുപ്പിന്റെ വരികൾ ചൊല്ലി ബജറ്റ് വായന ധനമന്ത്രി ഉപസംഹരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :