കേന്ദ്രധനമന്ത്രി: നറുക്ക് വീഴുന്നത് ആര്‍ക്ക്?

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
പ്രണബ് മുഖര്‍ജിയെ യുപിഎ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ അദ്ദേഹം കേന്ദ്രധനമന്ത്രി സ്ഥാനം ഒഴിയുകയാണ്. ജൂണ്‍ 24-ന് അദ്ദേഹം മന്ത്രിസ്ഥാനം ഒഴിയും എന്നാണ് അറിയിച്ചിരിക്കുന്നത്.

പ്രണബിന് പകരം ധനവകുപ്പ് കൈകാര്യം ചെയ്യുന്നത് ആരായിരിക്കും എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. പകരം മന്ത്രിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസും. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയര്‍മാനായ ഡോ. സി രംഗരാജന്റെ പേരാണ് ഈ സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ട്. റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ കൂടിയാണ് രംഗരാജന്‍. പ്രധാനമന്ത്രിയുടെ വിശ്വസ്തനുമാണ് അദ്ദേഹം.

ആഭ്യന്തരമന്ത്രി പി ചിദംബരം, കേന്ദ്ര ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ എന്നീ പേരുകളും പരിഗണിക്കുന്നുണ്ട്. എന്നാല്‍ ടുജി, എയര്‍സെല്‍-മാക്സിസ് തുടങ്ങിയ അഴിമതിയാരോപണങ്ങള്‍ ചിദംബരത്തിന് വിനയാകും. സീനിയോറിറ്റിയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര ഊര്‍ജ്ജ മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ പേരും പരിഗണനയില്‍ ഉണ്ട്. മഹാരാഷ്ട്രയില്‍ ഒമ്പത് ബജറ്റുകള്‍ അവതരിപ്പിച്ച പരിചയം അദ്ദേഹത്തിനുണ്ട്. എന്നാല്‍ ആദര്‍ശ് ഫ്ലാറ്റ് അഴിമതി ആരോപണത്തില്‍ അദ്ദേഹത്തിന്റെ പേരും ഉള്‍പ്പെട്ടത് ദോഷം ചെയ്യും.

പ്രണബ് ഒഴിയുന്നതോടെ ധനവകുപ്പ് പ്രധാനമന്ത്രി തന്നെയായിരിക്കും കൈകാര്യം ചെയ്യുക. പുതിയ മന്ത്രിയുടെ കാര്യത്തില്‍ ജൂലൈയില്‍ മാത്രമേ തീരുമാനം ഉണ്ടാവുകയുള്ളൂ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :