രാഷ്ട്രപതി സ്ഥാനാര്‍ഥിയാകാന്‍ പി എ സാംഗ്മയ്ക്ക് പിന്തുണയുമായി ബിജെഡി നേതാവും ഒറീസ മുഖ്യമന്ത്രിയുമായ നവീന്‍ പട്നായിക് രംഗത്ത്. സാംഗ്മയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് നവീന്‍ പട്നായിക് പിന്തുണ അറിയിച്ചിരിക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയും കഴിഞ്ഞ ദിവസം സാംഗ്മയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ഗോത്രവര്‍ഗ നേതാവായ സാംഗ്മ രാഷ്ട്രപതിയാവാന്‍ യോഗ്യനാണെന്ന് നവീന്‍ പട്നായിക് അഭിപ്രായപ്പെട്ടു. മുന്‍ ലോക്സഭാ സ്പീക്കറും എന്‍ സി പി നേതാവുമാണ് സാംഗ്മ.
അതേസമയം രാഷ്ട്രപതി ഭവനിലേക്കുള്ള യാത്ര സാംഗ്മയ്ക്ക് എളുപ്പമാവില്ല. അദ്ദേഹത്തിന്റെ തന്നെ പാര്‍ട്ടിയായ എന്‍സിപിയിലെ ഒരു വിഭാഗത്തിന്റെ എതിര്‍പ്പ് തന്നെ ഇതിന് കാരണം. പാര്‍ട്ടി അധ്യക്ഷന്‍ ശരദ്പവാര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
രാഷ്ട്രപതി സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ കോണ്‍ഗ്രസും ബി ജെ പിയും മൌനത്തിലാണ്.