മുന്നറിയിപ്പില്ലാതെ സര്‍വീസുകള്‍ റദ്ദാക്കിയെങ്കിലും കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ലൈസന്‍സ് റദ്ദാക്കില്ലെന്ന് കേന്ദ്രവ്യോമയാന മന്ത്രി അജിത് സിംഗ്. കിംഗ്ഫിഷര്‍ പൂട്ടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. അഞ്ച് വിമാനങ്ങള്‍ മാത്രമേ ഉള്ളെങ്കില്‍ പോലും ഒരു കമ്പനിക്ക് സര്‍വീസ് നടത്താമെന്ന് അജിത് സിംഗ് പറഞ്ഞു.
അതേസമയം കിംഗ്ഫിഷര്‍ കമ്പനി പുതുക്കിയ വിമാന സമയക്രമം നല്‍കിയെന്ന് വ്യോമയാന വകുപ്പ് ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. 28 വിമാനങ്ങള്‍ ഉപയോഗിച്ച് ദിവസം 170 സര്‍വീസ് നടത്തും വിധമാണു സമയക്രമം പുനഃക്രമീകരിച്ചിരിക്കുന്നത്.
കടുത്തസാമ്പത്തിക പ്രതിസന്ധിയിലുള്ള കിംഗ്ഫിഷറിന്റെ 64 വിമാനങ്ങളില്‍ 28 എണ്ണം മാത്രമാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്.