എസ്ബിഐയുടെ എടിഎമ്മില്‍ നിന്ന് കള്ളനോട്ട്!

വെള്ളറട| WEBDUNIA|
PRO
PRO
സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) എടിഎമ്മില്‍ നിന്ന് അഞ്ഞൂറു രൂപയുടെ കള്ളനോട്ട് ലഭിച്ചെന്ന് പരാതി. വെള്ളറട, പനച്ചമൂടുള്ള സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ പുലിയൂര്‍ശാല ബ്രാഞ്ചിലെ എടിഎം കൌണ്ടറില്‍ നിന്ന് പിന്‍വലിച്ച പണത്തിലാണ്‌ 500 രൂപയുടെ കള്ളനോട്ട് ലഭിച്ചതായി പരാതി ഉയര്‍ന്നത്.

മുത്തൂറ്റ് ബാങ്കിലെ ജീവനക്കാരനായ കുമാര്‍ എന്നയാള്‍ പതിനായിരം രൂപ പിന്‍വലിച്ചപ്പോഴാണ്‌ 500 രൂപയുടെ ഒരു കള്ളനോട്ട് ലഭിച്ചത്. നോട്ടില്‍ സംശയം തോന്നി വിശദമായ പരിശോധനയിലാണ്‌ ഇത് കള്ളനോട്ടാണെന്ന് സ്ഥിരീകരിച്ചത്.

എന്നാല്‍ ബാങ്ക് മാനേജരെ ഈ വിവരം അറിയിച്ചപ്പോള്‍ തങ്ങള്‍ അതിനുത്തരവദിയല്ലെന്നാണ് ലഭിച്ച മറുപടി എന്ന് കുമാര്‍ പറയുന്നു. ലഭിച്ച നോട്ടിന് കട്ടി കുറവും ആര്‍ബി എന്ന അക്ഷരവും സെക്യൂരിറ്റി ത്രെഡും ഇല്ലായിരുന്നു എന്നതും ശ്രദ്ധേയമാണ്‌. ബാങ്കിനെതിരെ പരാതിയുമായി മുന്നോട്ടുപോകാനാണ്‌ കുമാര്‍.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ആറാട്ട്‌കുഴി സ്വദേശി വിജയരാജിന്‌ പനച്ചമൂട്ടിലെ വിജയബാങ്ക് എടിഎമ്മില്‍ നിന്ന് ലഭിച്ച 100 രൂപാ നോട്ടുകളില്‍ പകുതി ഭാഗം രക്തക്കറ പുരണ്ട കള്ളനോട്ട് ലഭിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :