എയര്‍ബാഗ് തകരാര്‍; 34 ലക്ഷം കാറുകള്‍ തിരികെ വിളിച്ചു
ലണ്ടന്‍|
WEBDUNIA|
PRO
എയര്‍ബാഗ് സംവിധാനത്തിന് തകരാറുള്ളതായി സംശയം ഉയര്‍ന്നതിനെത്തുടര്‍ന്ന് ജാപ്പനീസ് കാര്‍ നിര്‍മ്മാണ കമ്പനികളായ ഹോണ്ട, ടൊയോട്ട, നിസാന്‍, മാസ്ഡ എന്നിവ 34 ലക്ഷം കാറുകള്‍ വിപണിയില്‍നിന്നും തിരിച്ചു വിളിച്ചതായി റിപ്പോര്‍ട്ട്.
കമ്പനി ചെലവില്‍ തകരാര്‍ പരിഹരിച്ചു കൊടുക്കുന്നതിനായാണിത്. ടൊയോട്ട 17.3 ലക്ഷം കാറുകളും ഹോണ്ട 11.3 ലക്ഷം കാറുകളും നിസാന്‍ 5 ലക്ഷം കാറുകളും മാസ്ഡ 45000 കാറുകളുമാണ് തിരിച്ചു വിളിക്കുന്നത്.
ജാപ്പനീസ് കാറുകളിലെ ഒരു ഘടകം എയര്‍ബാഗ് വികസിക്കുന്പോള്‍ പൊട്ടിച്ചിതറാന്‍ ഇടയാക്കുന്നതാണെന്ന് പരീക്ഷണങ്ങളില്‍ കണ്ടെതിനെ തുടര്‍ന്നാണ് തകരാര്‍ പരിഹരിച്ചു കൊടുക്കാന്‍ വാഹനങ്ങള്‍ തിരിച്ചു വിളിക്കാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.